ഇസ്രാഈൽ അതിക്രമത്തിനെതിരെ ഫലസ്തീന് പിന്തുണയുമായി ലോകം. ലോകമെങ്ങും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് ജനങ്ങൾ.അമേരിക്ക യൂറോപ്പ്, മധ്യ പൗരസ്‌ത്യ ദേശം, ഏഷ്യ എന്നിവിടങ്ങളിലെ നഗരങ്ങളിൽ വൻ പ്രതിഷേധ റാലികൾ നടക്കുന്നു. ലണ്ടനിൽ 70,000 പേർ പ്രകടനത്തിൽ അണിനിരന്നു. ന്യൂയോർക്കിൽ ആയിരങ്ങൾ തെരുവിലിറങ്ങി. മലേഷ്യയിൽ കോലാലംപുരിലെ അമേരിക്കൻ എംബസിക്കു പുറത്തായിരുന്നു പ്രതിഷേധം. ഇസ്ലാമാബാദ്, ബാഗ്‌ദാദ്, കോപ്പൻഹേഗൻ, റോം, സ്റ്റോക്‌ഹോം എന്നിവിടങ്ങളിലും ഫലസ്തീന് ഐക്യദാർഢ്യവുമായി പതിനായിരങ്ങൾ അണിനിരന്നു. പാരീസിൽ റാലി നടന്നു. മാർസെയിലും നൂറുകണക്കിന് ആളുകൾ മാർച്ച് നടത്തി. ന്യൂസിലൻഡിലെ വെല്ലിങ്‌ടണിലും ഫലസ്‌തീന്റെ പതാകയേന്തി നിരവധി പേർ പാർലമെന്റിന് മുന്നിൽ അണിനിരന്നു.