X

ഐ.എസ്.ആര്‍.ഒയുടെ അടുത്ത ചാന്ദ്രപര്യവേക്ഷണ പദ്ധതി ജപ്പാനുമായി ചേര്‍ന്ന്

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 3ന് ശേഷം ഐ.എസ്.ആര്‍.ഒയുടെ അടുത്ത ചാന്ദ്രപര്യവേക്ഷണ പദ്ധതി ജപ്പാനുമായി ചേര്‍ന്ന്. ജപ്പാന്റെ ലാന്‍ഡര്‍ ചന്ദ്രനിലിറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയുമായി (ജാക്സ) ചേര്‍ന്നുള്ള സംരഭമാണിത്. ലൂണാര്‍ പോളാര്‍ എക്സ്പ്ലോറേഷന്‍ മിഷന്‍ (ലുപെക്സ്) എന്നാണ് പേരിട്ടിരിക്കുന്നത്. ജാക്സയും ഐ.എസ്.ആര്‍.ഒയും യഥാക്രമം റോവറും ലാന്‍ഡറും വികസിപ്പിക്കുമെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു.

webdesk11: