ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ യുടെ ചരിത്രദൗത്യമായ ജി.എസ്.എല്‍.വി 3 ഇന്ന് രാത്രി 12:07 ന് വീക്ഷേപിക്കും. ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചതില്‍ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് ജി.എസ്.എല്‍.വി 3. അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ വാണിജ്യ ഉപഗ്രഹങ്ങളുമായാണ് വിക്ഷേപണം.
ആദ്യമായാണ് ഐ.എസ്.ആര്‍.ഒ വാണിജ്യ വിക്ഷേപണത്തിന് ജി.എസ്.എല്‍.വി ഉപയോഗിക്കുന്നത്. മൊത്തം 5400 കിലോയുടെ 36 ഉപഗ്രഹങ്ങളാണ് ഇന്ന് വിക്ഷേപിക്കുന്നത്.