X

ഇസ്രാഈൽ ഗാസയില്‍ നിരോധിത ബോംബ് ഉപയോഗിച്ചെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം; യുഎന്‍ ഓഫീസിന്റെ ഒരുഭാഗം തകര്‍ന്നു

ഗാസയില്‍ ഇസ്രയേല്‍ നിരോധിത ബോംബ് ഉപയോഗിച്ചെന്ന് ആരോപണം. അല്‍ കരാമയില്‍ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗാസയിൽ യുദ്ധകുറ്റങ്ങള്‍ നടന്നതായി നേരത്തെ ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിരുന്നു. അല്‍ കരമായില്‍ ഇസ്രയേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു. യുഎന്‍ ഓഫീസിന്റെ ഒരുഭാഗവും തകര്‍ന്നു. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

യുദ്ധം അഞ്ചാം ദിവസത്തേക്ക് കടന്നതോടെ ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 3500 കവിഞ്ഞു. 1500 ഹമാസ് സായുധസേനാംഗങ്ങളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ആയിരത്തോളമായി 4500 പേര്‍ക്ക് പരിക്കേറ്റു ഗാസയില്‍ 2.60 ലക്ഷം ആളുകള്‍ കുടിയിറക്കപ്പെട്ടു. ഇതില്‍ 1.75 ലക്ഷം ആളുകള്‍ 88 യുഎന്‍ സ്‌കൂളുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇതിനിടെ ഗാസയില്‍ നിന്ന് ഈജിപ്തിലേക്ക് തുറക്കുന്ന റഫ പാലത്തിന് നേരെയും വ്യോമാക്രമണം ഉണ്ടായി.ഇതിനിടെ ഗാസാ അതിര്‍ത്തിയിലെ  കുടിയേറ്റ നഗരമായ അഷ്‌കലോണില്‍ ഹമാസ് റോക്കറ്റ് ആക്രമണം നടത്തി. അഷ്‌കലോണില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ കുടിയേറ്റക്കാരോട് ഹമാസ് നേരെത്തെ ആവശ്യപ്പെട്ടിരുന്നു

webdesk15: