X

നിരപരാധികളെ കൊന്നൊടുക്കരുത്‌ ; ഗാസയിലേക്കുള്ള ഇസ്രാഈൽ ആക്രമണം പരിധി കടന്നെന്ന്‌ ചൈന

ഗാസയിലേക്കുള്ള ഇസ്രാഈൽ ആക്രമണം പരിധി കടന്നെന്ന്‌ ചൈനീസ്‌ വിദേശമന്ത്രി വാങ്‌ യി പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഫോണിൽ ഇസ്രാഈൽ –-ഹമാസ്‌ യുദ്ധം ചർച്ച ചെയ്യുകയായിരുന്നു അദ്ദേഹം. യുദ്ധം ഏത്‌ നിമിഷവും നിയന്ത്രണാതീതമാകുന്ന സ്ഥിതിയാണ് . ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം .അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടുന്നെന്ന്‌ ഉറപ്പാക്കണം. സ്വന്തം സുരക്ഷ ഉറപ്പാക്കുന്നത്‌ നിരപരാധികളെ കൊന്നൊടുക്കിയാവരുതെന്നും പ്രശ്‌നത്തിന്‌ രാഷ്ട്രീയ പരിഹാരമുണ്ടാകണമെന്നും വാങ്‌ യി പറഞ്ഞു.

ഇസ്രാഈൽ ആക്രമണം ഫലസ്തീൻകാരെ പാതാളത്തിലേക്ക്‌ തള്ളിവിടുകയാണെന്നും ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടി. സഊദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ, ഗാസയിലെ ഇസ്രാഈൽ ഉപരോധം ഉടൻ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടു. അയൽരാജ്യങ്ങളെ പ്രതിസന്ധിയിലാക്കി ഫലസ്തീനെ പിടിച്ചെടുക്കാൻ ഇസ്രാഈലിനെ അനുവദിക്കില്ലെന്ന്‌ ഈജിപ്ത്‌ വ്യക്തമാക്കി. ഹമാസുമായുള്ള പ്രശ്‌നത്തിന്‌ ഫലസ്തീൻ ജനതയെയാകെ ശിക്ഷിക്കുകയാണ്‌ ഇസ്രാഈലെന്ന്‌ ഈജിപ്ത്‌ പ്രസിഡന്റ്‌ അബ്‌ദേൽ ഫത്താ എൽസിസി ചൂണ്ടിക്കാട്ടി.

webdesk15: