ഇസ്രാഈല്‍ ആക്രമണത്തില്‍ ഗസ്സയില്‍ മരണസംഖ്യ 1000 കടന്നു. 1055 പേര്‍ കൊല്ലപ്പെട്ടെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 5184 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഒരു ഇടവേളയുമില്ലാത്ത തുടര്‍ച്ചയായ ആക്രമണമാണ് ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്നത്.ഗസ്സ മുനമ്പ് പൂര്‍ണമായി തന്നെ ഒരു സൈനിക സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. വന്‍ശക്തി രാഷ്ട്രങ്ങള്‍ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരയുദ്ധത്തിനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.മിസൈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. വൈദ്യുതി വിതരണം താറുമാറായ ഗസ്സയിലെ ആശുപത്രിയില്‍ ആയിരക്കണക്കിന് ആളുകളാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തിലാണ് പല ആശുപത്രികളിലും ചികിത്സ നടക്കുന്നത്. സമാധാന ശ്രമങ്ങളൊന്നും അന്താരാഷ്ട്ര തലത്തില്‍ നടക്കുന്നില്ല എന്നതും ഇസ്രാഈല്‍-ഫലസ്തീന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായി തുടരുമെന്ന സൂചനയാണ് നല്‍കുന്നത്.
ഗസ്സയില്‍ 1055 പേര്‍ കൊല്ലപ്പെട്ടെന്ന് ഫലസ്തീന്‍; 5184 പേര്‍ക്ക് പരിക്ക്
Tags: isreyel-palastine war
Related Post