X

കുട്ടികളെ വെറുതെ വിടാതെ ഇസ്രാഈല്‍; ഈ വര്‍ഷം അഴിക്കുള്ളിലായത് 331 ഫലസ്തീന്‍ കുട്ടികള്‍

ജറൂസലേം: സ്ത്രീകള്‍ക്കു നേരെ അതിക്രമം അഴിച്ചുവിടുന്ന ഇസ്രഈലി സൈന്യം ഫലസ്തീനി കുഞ്ഞുങ്ങള്‍ക്കെതിരെയും ‘ആക്രമണം’ നടത്തുന്നതായി റിപ്പോര്‍ട്ട്. വിവിധ കുറ്റങ്ങള്‍ ചുമത്തി ഫലസ്തീനിലെ കുട്ടികളെ അഴിക്കുള്ളിലാക്കുന്നതാണ് ഇതില്‍ പ്രധാനം.

ഈ വര്‍ഷം മാത്രം 331 ഫലസ്തീനി കുട്ടികളെയാണ് ഇസ്രാഈല്‍ തടവിലാക്കിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 62 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്. ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍സ് ഇന്റര്‍നാഷണല്‍ ഫലസ്തീന്‍ (ഡിസിഐപി) എന്ന സംഘടനയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഭക്ഷണം നിഷേധിച്ചും മര്‍ദിച്ചും തടവറകളില്‍ സൈനിക ഉദ്യോഗസ്ഥര്‍ കുഞ്ഞുങ്ങളെ ഉപദ്രവിക്കുകയാണെന്ന് ഡിസിഐപി പ്രോഗ്രാം ഡയറക്ടര്‍ അയിദ് അബു എക്തായിഷ് പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയാണ് ഫലസ്തീന്‍ കുരുന്നുകള്‍ക്കു നേരെ ഇത്രയധികം ആക്രമണങ്ങള്‍ വര്‍ധിച്ചത്.

തടവില്‍ കഴിയുന്ന 81 ശതമാനം കുട്ടികളെയും നഗ്നരാക്കി മര്‍ദനത്തിന് വിധേയരാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാമല്ലയില്‍ നിന്ന് പിടിയിലായ 12കാരന്‍ സുഹൈബിന് തന്റെ കാഴ്ച നഷ്ടമായത് തടവറയിലെ സൈനിക മര്‍ദനത്തിലാണെന്ന് അയിദ് അബു പറഞ്ഞു.

chandrika: