X

ജെറുസലേമില്‍ ക്രിസ്ത്യന്‍ പുരോഹിതനെ തുപ്പി ഇസ്രാഈലികള്‍; 17കാരനടക്കം പിടിയില്‍

ക്രിസ്ത്യന്‍ പുരോഹിതനെ തുപ്പിയതിന് പതിനേഴുകാരനുള്‍പ്പെടെ 2് ഇസ്രാഈലികള്‍ അറസ്റ്റില്‍. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ജെറുസലേമിലെ ഓള്‍ഡ് സിറ്റിയില്‍ നിന്നുള്ള പുരോഹിതന്‍ നിക്കോഡെമസ് ഷ്‌നാബെലിനെ രണ്ട് പേര്‍ തുപ്പുന്നതും ചീത്ത വിളിക്കുന്നതും കാണാം. പ്രാഥമിക അന്വേഷണത്തിന് ശേഷം 2 പേരെയും മോചിപ്പിക്കുകയും വീട്ടുതടങ്കലില്‍ വെച്ചതായും ഇസ്രഈല്‍ ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ജെറുസലേമില്‍ ക്രിസ്ത്യന്‍ ആരാധകര്‍ക്ക് നേരെ തുപ്പുന്ന സംഭവം ക്രമാതീതമായി വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 അവസാനത്തില്‍ നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്നാണ് ഇസ്രാഈലിലും ഫലസ്തീനിലും ആക്രമണം വര്‍ധിച്ചതെന്ന് ക്രിസ്ത്യാനികള്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെ മോശം പെരുമാറ്റമെന്ന് ഇസ്രാഈലിലെ ജര്‍മന്‍ അംബാസിഡര്‍ എക്സില്‍ വിമര്‍ശിച്ചു. ഇസ്രാഈല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തി.

അതേസമയം ക്രിസ്ത്യാനികളെ തുപ്പുന്നത് ഒരു പ്രാചീന ജൂത പാരമ്പര്യമാണെന്നും അത്തരം സംഭവങ്ങളില്‍ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും കഴിഞ്ഞ വര്‍ഷം ഇസ്രാഈല്‍ ദേശീയ സുരക്ഷാ മന്ത്രിയായ ഇതാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞിരുന്നു. അധിനിവേശ ഫലസ്തീനില്‍ ലോകത്തെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ സമൂഹം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു. 2007ല്‍ ഇസ്രഈല്‍ ഫലസ്തീന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് 3,000 ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇത് 1000 ആയി കൂപ്പുകുത്തിയിരുന്നു.

 

 

 

webdesk13: