X
    Categories: Newsworld

അല്‍അഖ്‌സാ പള്ളിയില്‍ വീണ്ടും ഇസ്രാഈല്‍ ഭീകരത

അല്‍അഖ്‌സാ പള്ളിയില്‍ വീണ്ടും ഇസ്രാഈല്‍ അതിക്രമം. ഇന്ന് രാവിലെ പ്രാര്‍ത്ഥനയ്ക്ക് പിന്നാലെയാണ് ഇസ്രാഈല്‍ സൈന്യം പള്ളിയിലേക്ക് ഇരച്ചുകയറിയത്. രാവിലെ ഏഴോടെ ഇസ്രായേലില്‍ നിന്ന് എത്തുന്ന ജൂത വിശ്വാസങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കാനായിരുന്നു സൈന്യത്തിന്റെ നടപടി.

പള്ളിയിലേക്ക് ഇരച്ചു കയറിയ സൈന്യം വിശ്വാസികളെ മര്‍ദ്ദിച്ചതായും ഗ്രേനേഡ് ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണീര്‍വാതകവും ഉപയോഗിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ പോലും നിഷേധിച്ചുവെന്നും ആരോഗ്യ പ്രവര്‍ത്തകരെ പോലും പള്ളിയിലേക്ക് കയറ്റാന്‍ അനുവദിച്ചില്ല എന്നും പ്രാദേശിക വൃത്തങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയും പള്ളിയിലേക്ക് ഇസ്രാഈല്‍ സൈന്യം ഇതുപോലെ ഇരച്ചുകയറിയിരുന്നു.അന്ന് ഇസ്രാഈല്‍ സൈനിക റെയ്ഡില്‍ 158 ഫലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ സുബ്ഹി നമസ്‌കാരത്തിന് വിശ്വാസികള്‍ എത്തിക്കൊണ്ടിരിക്കെയാണ് ഇസ്രാഈല്‍ പട്ടാളക്കാര്‍ മസ്ജിദിലേക്ക് ഇരച്ചുകയറിയത്. അക്രമങ്ങള്‍ അഴിച്ചുവിട്ട സൈനികര്‍ നൂറുകണക്കിന് ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. റെയ്ഡ് തടയാന്‍ ശ്രമിച്ച ഫലസ്തീനികള്‍ക്കുനേരെ സൈനികര്‍ സ്റ്റണ്‍ ഗ്രനേഡ് എറിയുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

ഒരു വര്‍ഷത്തിനുശേഷം മസ്ജിദുല്‍ അഖ്‌സയിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിയിരുന്നുവത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ ആംബുലന്‍സുകള്‍ ഇസ്രാഈല്‍ സേന തടഞ്ഞതായി ഫലസ്തീനിയന്‍ റെഡ്ക്രസന്റ് പറയുന്നു. ആരോഗ്യ പ്രവര്‍ത്തകരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. മസ്ജിദുല്‍ അഖ്‌സയില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് പൊലീസിനെ അയച്ചതെന്ന് ഇസ്രാഈല്‍ പറയുന്നു. കിരാതമായാണ് ഇസ്രാഈല്‍ സേന ഫലസ്തീനികളെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷിയും ഫലസ്തീന്‍ കാമറാമാനുമായ റാമി അല്‍ കാതിബ് അറിയിച്ചു. മസ്ജിദ് വളപ്പിലേക്ക് കയറിയ ഇസ്രാഈല്‍ സേന ജീവനക്കാരെയും വൃദ്ധരുള്‍പ്പെടെയുള്ള സാധാരണക്കാരെയും ആക്രമിച്ചു. റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ നിരവധി ഫലസ്തീനികള്‍ക്ക് പരിക്കേറ്റിരുന്നു.

Test User: