ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ വെട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട്. നെതന്യാഹുവിനെതിരെ അഴിമതിക്കേസില്‍ കുറ്റം ചുമത്തണമെന്ന് പോലീസ് . കൈക്കൂലി, വഞ്ചന എന്നീ കേസുകളില്‍ പ്രധനമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാസങ്ങള്‍ പിന്നിട്ട അന്വേഷണത്തിനു ശേഷമാണ് കുറ്റം ചുമത്താന്‍ പൊലീസ് അറ്റോര്‍ണി ജനറലിന് ശിപാര്‍ശ നല്‍കിയത്.
ഇസ്രയേല്‍ പൗരനും ഹോളിവുഡ് നിര്‍മാതാവുമായ ജെയിംസ് പാര്‍ക്കറില്‍നിന്ന് 2007 മുതല്‍ 2016 വരെ ആഭരണങ്ങളും. വിലകൂടിയ ഷാംപെയിനുകളും സിഗററ്റുകളും വാങ്ങിയെന്നാണു റിപ്പോര്‍ട്ട്. ഈ പാരിതോഷികങ്ങള്‍ കൈക്കൂലിയായി കണക്കാക്കാമെന്നാണു പോലീസ് നിലപാട്.
ഇതിനു പുറമെ ഇസ്രയേലിലെ പ്രമുഖ പത്രത്തിന്റെ ഉടമയ്ക്കുവേണ്ടി മറ്റു പത്രങ്ങളുടെ പ്രചാരം കുറയ്ക്കാന്‍ നീക്കം നടത്തിയെന്നും റിപോര്‍ട്ടില്‍ പറയുന്നു.
അതേ സമയം ആരോപണങ്ങള്‍ നെതന്യാഹു നിഷേധിച്ചു. സത്യം വെളിച്ചത്തു വരുമെന്ന് ഉറപ്പുണ്ട്. താന്‍ കാലാവധി പൂര്‍ത്തിയാക്കും ദൈവം സഹായിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പിലും താന്‍ ജയിക്കുമെന്നും നെതന്യാഹു പറഞ്ഞു.