ഇസ്രായേലിയെ വെടിവെച്ചുവെന്നാരോപിച്ച് ഇസ്രായേല്‍ സൈന്യം ഫലസ്തീനിയെ കൊന്നു. സംഭവത്തില്‍ ജെനിനില്‍ നിന്ന് ഒരാളെ അറസ്റ്റു ചെയ്തുവെന്നും ഫലസ്തീന്‍-ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞയാഴ്ച്ചയാണ് ഒരാളുടെ മരണത്തിലേക്ക് നയിച്ച വെടിവെപ്പുണ്ടായത്. ഈ വെടിവെപ്പ് നടത്തിയെന്നാരോപിച്ചാണ് ഫലസ്തീനിയായ അഹമ്മദ് ജരാറിനെ(22) ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്. 2002-ല്‍ ഇസ്രായേല്‍ സൈന്യം അഹമ്മദിന്റെ പിതാവായ ഹമാസ് ലീഡറെ കൊലപ്പെടുത്തിയിരുന്നു. റാസിയല്‍ ശെവാഹ് (35)എന്നയാള്‍ക്കാണ് വെടിയേറ്റത്. ഇയാള്‍ പിന്നീട് മരിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് അഹമ്മദ് ജരാറാണ് വെടിവെച്ചതെന്നാരോപിച്ച് ഇയാളെ കൊല്ലുകയും മറ്റൊരാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.