X

ഫലസ്തീന്‍ പതാക നിരോധിക്കാന്‍ ബില്‍: പതാക കൈവശം വെക്കുന്നവര്‍ക്ക് തടവ് ശിക്ഷ

ടെല്‍അവീവ്: ഇസ്രാഈലില്‍ ഫലസ്തീന്‍ പതാകക്ക് വിലക്കേര്‍പ്പെടുത്താന്‍ നീക്കം. പ്രതിഷേധ പരിപാടികളിലും മറ്റും ഫലസ്തീന്‍ പതാകകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ ഇസ്രാഈല്‍ പാര്‍ലമന്റിന്റെ പരിഗണനയിലാണ്. ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടി അംഗം അനറ്റ് ബെര്‍കോയാണ് ബില്‍ അവതരിപ്പിച്ചത്. നിയമം ലംഘിച്ച് ഫലസ്തീന്‍ പതാക കൈവശം വെക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് വിധിക്കണമെന്ന് ബില്‍ നിര്‍ദേശിക്കുന്നു. ശത്രുക്കളുടെ പതാകകള്‍ പൊതുസ്ഥലങ്ങളില്‍ അനുവദിക്കരുതെന്നും അത്തരം നീക്കങ്ങളെ അടിച്ചമര്‍ത്തണമെന്നും ബെര്‍കോ ആവശ്യപ്പെട്ടു.

എന്നാല്‍ ഭീരുത്വം നിറഞ്ഞതും വംശീയ വിദ്വേഷ പ്രേരിതവുമാണെന്ന് ബില്ലെന്ന് അറബ് രാഷ്ട്രീയ സംഘടനയായ ബലദ് പാര്‍ട്ടിയുടെ നേതാവ് ജമാല്‍ സഹല്‍ക പറഞ്ഞു. ഫലസ്തീന്‍ അടയാളങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ചിഹ്നങ്ങളെ തള്ളിക്കളഞ്ഞ് അറബ് പൗരന്മാര്‍ ഇസ്രാഈലിനോടുള്ള വിധേയത്വം തെളിയിക്കണമെന്ന് ചിന്തിക്കുന്നവര്‍ക്ക് തെറ്റുപറ്റിയതായി ബലദ് പാര്‍ട്ടിയുടെ മറ്റൊരു നേതാവ് ആയദ തൗമാ സ്‌ലീമാന്‍ പറഞ്ഞു.

chandrika: