അങ്കാര: ഇസ്രഈലുമായി കൂടുതല്‍ മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് തുര്‍ക്കി. പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്താംബൂളില്‍ വെള്ളിയാഴ്ച നടത്തിയ പ്രാര്‍ഥനക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആഗ്രഹിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരണമെന്നും പ്രസിഡന്റ് എര്‍ദോഗന്‍ വ്യക്തമാക്കി.
അതേസമയം ഫലസ്തീനികളോടുള്ള ഇസ്രഈല്‍ നയം സ്വീകാര്യമല്ലെന്നും എര്‍ദോഗന്‍ വിമര്‍ശിച്ചു. ഇസ്രയേലിലെ ഉയര്‍ന്ന തലത്തിലുള്ള ആളുകളുമായി തുര്‍ക്കിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വ്യത്യസ്തമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ നയം ഞങ്ങളുടെ റെഡ് ലൈനാണ്. ഇസ്രഈലിന്റെ ഫലസ്തീന്‍ നയങ്ങള്‍ അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് ഒരുതരത്തിലും കഴിയില്ല. അവരുടെ ദയയില്ലാത്ത പ്രവൃത്തികള്‍ ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്നും എര്‍ദോഗന്‍.