ടെഹ്‌റാന്‍:അമേരിക്കക്കും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമെനയി. അമേരിക്ക പേപ്പട്ടിയെന്നും ഇസ്രയേല്‍ രക്തരക്ഷസെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇറാന്‍ ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണെന്നും ശത്രുവിന്റെ ലക്ഷ്യം മുസ്ലിം രാജ്യങ്ങള്‍ തിരിച്ചറിയണമെന്നും പറഞ്ഞ ആയത്തുല്ല, മുസ്ലിം രാജ്യങ്ങളോട് ഒന്നിച്ച് നില്‍ക്കാനും ആവശ്യപ്പെട്ടു.
ഹമാസിനും ഹിസ്ബുല്ലയ്ക്കുമെതിരെ ഇസ്രയേല്‍ ഒരു തരത്തിലും വിജയിക്കില്ലെന്നും ഖമനേയി പറഞ്ഞു. ‘ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്’ എന്ന അനുനായികളുടെ മുദ്രാവാക്യങ്ങള്‍ക്കിടെയാണ് ഖമനേയിയുടെ പ്രഭാഷണം. അഞ്ച് വര്‍ഷത്തിനിടെ ഖമേനയിയുടെ ആദ്യ വെള്ളിയാഴ്ച പ്രഭാഷണമാണ് നടന്നത്. ഇറാന്‍ പരമോന്നത നേതാവിന്റെ ജീവനു ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പരസ്യമായി പ്രഭാഷണത്തിനെത്തിയത്.
ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെ 2020 ജനുവരിയിലാണ് അദ്ദേഹം ഇതിന് മുന്‍പ് ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.