ഇസ്രാഈല്‍ ഗസയില്‍ നടത്തുന്ന നരഹത്യയില്‍ മരണം 10000 കടന്നു. ഇന്നത്തെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുള്‍പ്പെടെ 10,022 പേര് മരിച്ചതായി ഫലസ്തീന് ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മരിച്ചവരില്‍ 4.104 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. വെസ്റ്റ് ബാങ്കില്‍ 152 പേരും മരിച്ചു. ഒക്ടോബര്‍ ഏഴിലെ സംഭവത്തിനു ശേഷമുള്ള ആക്രമണങ്ങളിലാണ് ഇത്രയും ആളുകള്‍ക്ക് ജീവന് നഷ്ടമായത്. അതിനിടെ ഗസയില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രാഈല്‍ നടത്തുന്നത്. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണമാണ് ഇന്നലെ നടത്തിയത്.