ജറൂസലം: രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയണക്കാന്‍ സഹായവുമായെത്തിയ ഫലസ്തീന് നന്ദിപറഞ്ഞ് ഇസ്രാഈല്‍. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിനെ ഫോണില്‍ വിളിച്ച് നന്ദിയറിയിച്ചു.
തീയണക്കാന്‍ ഒരു ടീം അഗ്നിശമന സേനാ വിഭാഗത്തെയും ട്രക്കുകളെയും ഫലസ്തീന്‍ ഇസ്രാഈലിലേക്ക് അയച്ചിരുന്നു. ഹൈഫ, ജറൂസലം എന്നിവിടങ്ങളില്‍ പടര്‍ന്ന് പിടിച്ച തീയില്‍ 60,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 9,880 ഏക്കറോളം കൃഷിഭൂമിയാണ് തീക്കാറ്റില്‍ നശിച്ചത്.
അതേസമയം തീപടര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് 11 അറബ് വംശജരെ ഇസ്രാഈല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജ്യത്തെ അറബ് ന്യൂനക്ഷത്തെ പ്രകോപിപ്പിക്കാനുള്ള ഇസ്രാഈല്‍ ശ്രമമാണ് ഇതെന്ന് ഫലസ്തീന്‍ നേതാക്കള്‍ ആരോപിച്ചു.