X
    Categories: Newsworld

അഞ്ചാമത്തെ അറബ് രാജ്യവും ഇസ്രയേലിനൊപ്പം ചേരുന്നു; സുഡാനുമായി ഉടമ്പടി

ഖാര്‍ത്തൂം: യുഎഇ, ബഹ്‌റൈന്‍ എന്നിവക്കു പിന്നാലെ അറബ് രാജ്യമായ സുഡാനും ഇസ്രയേലുമായി സമാധാന കരാര്‍ ഒപ്പുവക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് സുഡാന്‍ ഉടമ്പടി സ്ഥാപിക്കുന്നതിലേക്ക് എത്തിയത്.

സുഡാനെ തീവ്രവാദ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ അമേരിക്ക തയാറായതോടെയാണ് സമാധാന കരാറിലേക്ക് സുഡാന്‍ എത്തിയത്. തങ്ങളെ തീവ്രവാദ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം സുഡാന്‍ മുന്നോട്ടു വച്ചിരുന്നു. പട്ടികയില്‍ ഉള്‍പെട്ടത് മൂലം സുഡാന് അന്താരാഷ്ട്ര ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിലൊരു മാറ്റം പ്രതീക്ഷിച്ചാണ് സുഡാന്‍ ഉടമ്പടിക്ക് തയാറാവുന്നത്.

ഒപ്പു വക്കുന്നതോടെ ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ, ബഹ്‌റൈന്‍ എന്നിവക്കു പുറമെ ഇസ്രയേലുമായി സമാധാന കരാറിലെത്തുന്ന അഞ്ചാമത്തെ രാജ്യമായി സുഡാന്‍ മാറും.

അടുത്ത ആഴ്ച അബുദാബിയില്‍ യുഎസ്, യുഎഇ, സുഡാന്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. വാഷിംഗ്ടണ്‍ മുന്നോട്ട് വെച്ച ഉപാധിയില്‍ തെല്‍അവീവുമായി ഖാര്‍തൂം സമാധാന ചര്‍ച്ചകള്‍ തുടരും.
ഇതോടെ അമേരിക്കയുടെ സാമ്പത്തിക സഹായം ലഭിക്കുകയും സുഡാന് യുഎസിന്റെ സ്റ്റേറ്റ് സ്‌പോണ്‍സര്‍ ടെററിസത്തിന്റെ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യുകയും ചെയ്യും.

സുഡാന് പിറകെ കുവൈത്തും ഇസ്രായേലുമായി സന്ധി ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് യു.എസ്.പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കുവൈറ്റി പ്രതിനിധി ശൈഖ് സബാഹ് അല്‍ അഹ്മദി യുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം തീവ്രാവാദത്തിന്റെ പ്രായോജകരായ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സുഡാനെ നീക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ്.പ്രസിഡണ്ട് റൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ ഒ.ഐ.സി സ്വാഗതം ചെയ്തു.
പ്രസിഡണ്ടിന്റെ പ്രസ്താവന സുഡാന്റെ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ സി സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് ബിന്‍ അഹമ്മദ് അല്‍ഉസൈമീന്‍ വിശേഷിപ്പിച്ചു. സുഡാന്റെ ചരിത്രത്തിലെ ഈ സുപ്രധാന ഘട്ടത്തില്‍ അവരെ പിന്തുണക്കാന്‍ ഒ.ഐ സി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

 

web desk 1: