ഫലസ്തീനില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരത തുടരുന്നു. ഫലസ്തീന്‍ തലസ്ഥാനമായ ഗാസയില്‍ വീണ്ടും ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പ്. സംഭവത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. 170 പേര്‍ക്കോളം പരിക്കേറ്റു. ഇസ്രായേല്‍ മേഖലയിലുള്ള തങ്ങളുടെ പൂര്‍വികഭവനങ്ങളിലേക്കു മടങ്ങാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന പാലസ്തീനികള്‍ക്കു നേരെയാണു വെടിവയ്പ് ഉണ്ടായത്.
മാര്‍ച്ച് 30 മുതല്‍ വെള്ളിയാഴ്ചകളില്‍ ഗാസ- ഇസ്രായേല്‍ അതിര്‍ത്തിയില്‍ പാലസ്തീന്‍കാര്‍ പ്രക്ഷോഭം നടത്തിവരികയാണ്. പ്രക്ഷോഭകര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന വെടിവയ്പ്പില്‍ 44 യുവാക്കള്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.
അതിര്‍ത്തിക്കപ്പുറത്തുനിന്ന് കല്ലേറുണ്ടാവുന്നുണ്ടെന്നും കത്തിച്ച ടയറുകള്‍ എറിയുന്നുണ്ടെന്നും ഇസ്രായേലികള്‍ ആരോപിക്കുന്നു.