കൈക്കുലി വാങ്ങിയെന്ന് ആരോപണമുയര്‍ന്ന ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രാഈലിലെ പ്രതിപക്ഷ നേതാക്കള്‍ ശക്തമായ പ്രതിഷേധത്തിലേക്കെന്ന് സൂചന. വെള്ളിയാഴ്ചയാണ് നെതന്യാഹുവിനെതിരില്‍ പോലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. അഴിമതി ആരോപിക്കപ്പെട്ട നെതന്യാഹു രാജിവെക്കണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം.
എന്നാല്‍ വലതുപക്ഷ പാര്‍ട്ടകള്‍ പ്രശ്‌നത്തെ രാഷ്ട്രീയ വല്‍കരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഭരണകക്ഷി നേതാവ് യാഇര്‍ ലാപിഡ് പറഞ്ഞു. അതേസമയം സംഭവത്തില്‍ നെതന്യാഹുവിന്റെ പങ്ക് എന്താണെന്ന് പുറത്തുകൊണ്ടു വരും. അദ്ദേഹം കുറ്റക്കാരനാണന്ന് കണ്ടെത്തിയാല്‍ തീര്‍്ച്ചയായും രാജിവെച്ച് ഒഴിയേണ്ടി വരും. ലാപിഡ് കൂട്ടിചേര്‍ത്തു.