ജറുസേലം: വിനോദസഞ്ചാരികള്‍ക്ക് സൈനികരാകാന്‍ അവസരമൊരുക്കി ഇസ്രാഈല്‍. ഫലസ്തീനികളെ കൊല്ലാന്‍ അവസരം വേണോ എന്നു ചോദിച്ചുകൊണ്ടാണ് വിനോദസഞ്ചാരികള്‍ക്ക് ഇസ്രാഈല്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ അവസരമൊക്കുന്നത്. തീവ്രവാദവിരുദ്ധ ക്യാമ്പ് എന്ന വ്യാജേനയാണ് ഇസ്രാഈല്‍ ഭരണകൂടം ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടത്.
വിനോദസഞ്ചാരികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഉയര്‍ന്ന റാങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. യുദ്ധോപകരണങ്ങളും ആയുധങ്ങളും കൈകാര്യം ചെയ്യുന്നതിനാണ് പ്രത്യേക പരിശീലനം.
ഫലസ്തീന്‍ വിരുദ്ധത വ്യാപിപ്പിക്കുന്നതിനൊപ്പം സാമ്പത്തികനേട്ടവും സൈന്യം ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഫലസ്തീനികള്‍ക്കു നേരെ വെടിവെപ്പ് നടത്താന്‍ പരിശീലിപ്പിക്കുന്നതിന് ഒരാളില്‍ നിന്ന് 115 ഡോളറാണ് ഈടാക്കുന്നത്.
കാലിബര്‍-3ല്‍
കാലിബര്‍-3 എന്നു പേരിട്ടിരിക്കുന്ന ക്യാമ്പില്‍ അമേരിക്ക, റഷ്യ, ചൈന, ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് എത്തുന്നത്.
കഴിഞ്ഞവര്‍ഷം 15000 മുതല്‍ 25000 വിനോദസഞ്ചാരികള്‍ ഇത്തരത്തില്‍ പരിശീലനം നേടിയിട്ടുണ്ടെന്ന് ക്യാമ്പ് സിഇഒ ഷാരോണ്‍ ഗാട്ടിനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
ജൂത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഫലസ്തീന്‍ വിരുദ്ധത കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ പരീക്ഷണവുമായി ഇസ്രാഈല്‍ സൈന്യം രംഗത്തുവന്നത്.