ഇസ്രാഈൽ ഇന്റലിജൻസ് സംഘടനയായ മൊസാദ് ആളെ പിടിക്കാൻ പുതിയ അടവുകളുമായെത്തുന്നതായി റിപ്പോർട്ടുകൾ. മൊസാദിന്റെ ക്രൂര പ്രവർത്തനങ്ങളെ ആകർഷകമാക്കി കാണിച്ചുകൊണ്ടാണ് സംഘടനയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് നിരീക്ഷകർ പറയുന്നത്. നെറ്റ്ഫ്‌ളിക്‌സ്, ആപ്പിൾ ടി.വി, ഹുലു തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലെ സീരിയലുകളിലൂടെ പ്രവർത്തനം ആളുകളിലേക്കെത്തിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകളാണ് പുറത്തു വരുന്നത്. മുൻപെങ്ങുമില്ലാത്ത വിധം മൊസാദ് ശ്രദ്ധാകേന്ദ്രമാകുന്നതും ഈ സംശയത്തിന് ആക്കം കൂട്ടുകയാണ്. എന്നാൽ മുൻകാലങ്ങളിൽ മൊസാദ് നടത്തിയ കൂട്ടക്കൊലകളും മറ്റും ഇന്നും കുപ്രസിദ്ധമാണ്.
മൊസാദ് നടത്തിയ ആക്രമണങ്ങളും ഇടപെടലുകളും വലിയ ചർച്ചയായപ്പോഴാണ് സീരിയലുകളും ഇറക്കിയത്. ആപ്പിൾ ടി.വി പ്ലസിൽ വൻ ഹിറ്റായി മാറിയ ‘ടെഹ്‌റാൻ’, നെറ്റ്ഫ്‌ളിക്‌സിൽ വൈറലായ ‘ദി സ്‌പൈ’, ഹൂലുവിലെ ‘ഫോൾസ് ഫ്‌ളാഗ്’ തുടങ്ങിയ സീരിയലുകളിൽ മൊസാദിനെ ആകർഷമാക്കിയാണ് ചിത്രീകരിച്ചതെന്നത് ആശങ്കയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. കണ്ണിൽ ചോരയില്ലാത്തതും വിട്ടുവീഴ്ച ചെയ്യാത്തതുമായി രീതിയിലാണ് മൊസാദിന്റെ പ്രവർത്തനമെന്നത് വ്യക്തമണ്. എന്നാൽ സീരിയലുകളിൽ അവതരിപ്പിക്കുന്നത് ജനശ്രദ്ധ പിടിച്ചു പറ്റാനുള്ള നുറുങ്ങളാണ്. നേരത്തെ ഇത്തരത്തിലുള്ള പ്രചാരണ തന്ത്രമൊന്നും മൊസാദ് പയറ്റിയിരുന്നില്ലെന്നും എന്നാൽ ഇപ്പോഴുള്ള ഈ മാറ്റം എന്താണെന്ന് വ്യക്തമല്ലെന്നും നിരീക്ഷകർ പറയുന്നു. മൊസാദിനായി മുൻപ് ചാരവൃത്തി നടത്തിയിട്ടുള്ളവർ പറയുന്നത് അവർക്കിപ്പോൾ പുതിയ ആളുകളെ ജോലിയിലേക്ക് ആകർഷിക്കാൻ കഴിയാത്ത സാഹചര്യമായിരിക്കും ഈ മാറ്റത്തിന് പിന്നിലെന്നാണ്. ഇത്തരത്തിലുള്ള സീരിയലുകൾ ഇറക്കി ക്രൂര സ്വഭാവമുള്ളവരെ സംഘടനയിലേക്ക് ആകർഷിപ്പിക്കാനാണ് മൊസാദിന്റെ ശ്രമം.
യുദ്ധ സാങ്കേതിക വിദ്യ അതിവേഗം വളരുന്ന കാലത്ത് മൊസാദിലും വലിയ മാറ്റമുണ്ടാക്കേണ്ടതുണ്ട്. ഇതിനായി കൂടുതൽ മിടുക്കരായ ആളുകളെ വേണം. ഇസ്രാഈലിൽ സ്വകാര്യ മേഖലയിൽ ടെക്നോളജി കമ്പനികൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. മൊസാദിനിപ്പോൾ അവരും എതിരാളികളാണ്. അപ്പോൾ മിടുക്കരായ ആളുകളെ തങ്ങളിലേക്ക് അടുപ്പിച്ചെടുക്കാനായാണ് സംഘടനയെ സാമർഥ്യത്തിന്റെ പര്യായമായി ചിത്രീകരിച്ച് പുതിയ സീരിയലുകൾ ഇറക്കുന്നത്. 2016 മുതൽ ഈ പ്രവർത്തനം തുടങ്ങിയെന്നാണ് വ്യക്തമാകുന്നത്. മൊസാദിന്റെ മേധാവി യോസി കോഹൻ കൂടുതൽ ആളുകളെ സംഘടനയിലേക്ക് അടുപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് പ്രവർത്തിക്കുന്നത്. അട്ടിറി പ്രവർത്തനങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ കൂടുതൽ ആളുകൾ വരേണ്ടതുണ്ട്. മാധ്യമങ്ങളിലൂടെയുള്ള തന്ത്രപരമായ ഇടപെടൽ ഇപ്പോൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. മൊസാദിന്റെ പുതിയ വെബ്സൈറ്റും ഈ വീക്ഷണം വിളിച്ചോതുന്നതാണ്. ഹോം പേജിൽ പോലും അത്തരത്തിലുള്ള ഉദ്ധരണികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
2016 മുതലാണ് പുതിയ മാർഗവുമായി മൊസാദ് രംഗത്തു വന്നത്. കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളവരെ ആകർഷിക്കുക എന്നതും ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. മൊസാദിനെ കേന്ദ്ര സ്ഥാനത്തു നിർത്തി ഒരുക്കുന്ന സിനിമകളും ടി.വി സീരിയലുകളും ധാരളമായി ഇറക്കുകയും ഇത് മറ്റു സ്ഥലങ്ങളിലേക്ക് പ്രചാരണത്തിനായി കയറ്റുമതി ചെയ്യുകയുമാണ്. എന്നാൽ ഇത്തരം രീതികൾ ശരിയല്ലെന്ന് വാദിക്കുന്നവരും മൊസാദിലുണ്ട്. അതിഭാവുകത്വം പ്രതീക്ഷിച്ച് എത്തുന്നവർക്ക് മൊസാദിൽ കാര്യമായൊന്നുമില്ലെന്ന് വ്യക്തമാകുമെന്നാണ് രഹസ്യപൊലീസിലെ ഒരു വിഭാഗം പറയുന്നത്.