X
    Categories: MoreViews

ഇസ്രാഈല്‍ സേനയുടെ വെടിവെപ്പില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

 

ജറൂസലം ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികളും ഇസ്രാഈല്‍ സേനയും ഏറ്റുമുട്ടി.
റാമല്ലക്കു സമീപം മുഹമ്മദ് അമീന്‍ അഖീല്‍ അല്‍ ആദം എന്ന പതിനെട്ടുകാരനടക്കം രണ്ടുപേര്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. ഗസ്സയില്‍ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു. യു.എസ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഇസ്രാഈല്‍ സേനയുടെ ആക്രമണത്തില്‍ കാലു നഷ്ടപ്പെട്ട ഇബ്രാഹിം അബൂ തുറയ്യ എന്ന 29കാരനും കഴിഞ്ഞ ദിവസം മരിച്ചു.
ട്രംപിന്റെ പ്രഖ്യാപനത്തിനുശേഷമുള്ള ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഫലസ്തീനികള്‍ സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങളെ ചോരയില്‍ മുക്കുകയാണ് ഇസ്രാഈല്‍ ചെയ്യുന്നത്. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഫലസ്തീനില്‍ വ്യാപകമായി പ്രതിഷേധ റാലികള്‍ നടന്നിരുന്നു.
പ്രകോപനമില്ലാതിരുന്നിട്ടും റാലികള്‍ക്കുനേരെ ഇസ്രാഈല്‍ സേന വെടിവെക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

chandrika: