ജറുസലേം: ഫലസ്തീന്‍ ജനതയോടുള്ള ഇസ്രാഈലി സൈന്യത്തിന്റെ ക്രൂരതകള്‍ വീണ്ടും രൂക്ഷമാകുന്നു.
പുതിയ കണക്കുകള്‍പ്രകാരം ഓരോ മൂന്നു ദിവസത്തിലും ഒരു ഫലസ്തീനി കുഞ്ഞിനെ ഇസ്രാഈലി സൈന്യം കൊലപ്പെടുത്തുന്നുണ്ടെന്നാണ് ഞെട്ടിക്കുന്ന വിവരം. ഡിഫന്‍സ് ഓഫ് ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ലോകത്തെ ഞെട്ടിക്കുന്ന വിവരമുള്ളത്.
കഴിഞ്ഞ 18 വര്‍ഷത്തില്‍ ഓരോ മൂന്നു ദിവസത്തിലും ഇത്തരത്തില്‍ കുട്ടികളെ നിഷ്‌കരുണം കൊലപ്പെടുത്തുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍പ്രകാരം 2000 സെപ്തംബര്‍ മുതല്‍ ഇതുവരെ 2000 കുട്ടികളാണ് ഗസ്സയില്‍ മരിച്ചുവീണത്.
കുട്ടികളെ തടവിലാക്കുന്നതും സൈനികര്‍ക്ക് വിനോദമാണെന്ന് ഫലസ്തീന്‍ സന്നദ്ധ സംഘടന ഡയറക്ടര്‍ ആയദ് ഖ്വാതിഷ് പറഞ്ഞു. എല്ലാ വര്‍ഷവും 700ഓളം കുട്ടികളെയാണ് ഇത്തരത്തില്‍ തടങ്കിലാക്കുന്നത്.
ഫലസ്തീന്‍ രണ്ടാം വിമോചന സമരത്തിനു ശേഷം ഇതുവരെ 14000ത്തോളം ഫലസ്തീനി കുട്ടികളെ ഇസ്രാഈല്‍ സൈന്യം അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ 350ഓളം കുട്ടികള്‍ നരകയാതന അനുഭവിച്ച് ഇസ്രാഈലി ജയിലില്‍ കഴിയുന്നുണ്ടെന്നാണ് വിവരം.