X
    Categories: Newsworld

ആക്രമണം തുടര്‍ന്ന് ഇസ്രാഈല്‍; ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക ഇമാന്‍ ശാന്തിയും കുടുംബവും കൊല്ലപ്പെട്ടു

ഗസ്സയില്‍ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രാഈല്‍. ഇന്നലെ നടത്തിയ ബോംബാക്രമണത്തില്‍ ഫലസ്തീന്‍ പത്രപ്രവര്‍ത്തകയായ ഇമാന്‍ ശാന്തിയും ഭര്‍ത്താവും അവരുടെ മൂന്ന് മക്കളും ഉള്‍പ്പെടെ 33 പേര്‍ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ ഷെയ്ഖ് റദ്‌വാന്‍ പരിസരത്തുള്ള കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിലാണ് ഇമാന്‍ ശാന്തിയും കുടുംബവും കൊല്ലപ്പെട്ടത്.

പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന അല്‍അഖ്‌സ റേഡിയോയിലാണ് 38 കാരനായ ഇമാന്‍ ജോലി ചെയ്തിരുന്നത്. സാമൂഹി പ്രവര്‍ത്തക എന്ന നിലയിലും ഇമാനെ നാട്ടുകാര്‍ക്ക് അറിയാം. ” ഇനിയും നമ്മള്‍ ജീവിച്ചിരിക്കാന്‍ സാധ്യതയുണ്ടോ?” തന്റെ മരണത്തിന് ഏകദേശം മൂന്ന് മണിക്കൂര്‍ മുമ്പ് ഇമാന്‍ ശാന്തി എഴുതിയ കുറിപ്പായിരുന്നു ഇത്.

ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന നിരവധി ഫലസ്തീന്‍ പത്രപ്രവര്‍ത്തകരെയാണ് ഇസ്രാഈല്‍ ലക്ഷ്യമിടുന്നത്. മാധ്യമപ്രവര്‍ത്തകരെ കൊന്നുതള്ളിയും മാരകമായി മുറിവേല്‍പ്പിച്ചും മേഖലയിലെ യാഥാര്‍ഥ്യം മറച്ചുവെക്കുകയാണ് ഇസ്രാഈല്‍.

ഇമാന്‍ ശാന്തിയുടെ വിയോഗത്തില്‍ ഫലസ്തീന്‍ ജേര്‍ണലിസ്റ്റ് ഫോറം അനുശോചനം രേഖപ്പെടുത്തി. 2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 193 ആയി ഉയര്‍ന്നുവെന്ന് ഫോറം ചൂണ്ടിക്കാട്ടി.

അതേസമയം ഇതുവരെയുള്ള ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44,805 ആയി. 106,257 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക ഇമാന്‍ ശാന്തിയും കുടുംബവും കൊല്ലപ്പെട്ടു

webdesk18: