കൊടുംചതി തുടര്‍ന്ന് ഇസ്രാഈല്‍; 602 ഫലസ്തീനികളെ ഇനിയും വിട്ടയച്ചില്ല, കരാറില്‍ ഗുരുതര ലംഘനം

മധ്യസ്ഥരായ യു.എസ്, ഖത്തർ അടക്കമുള്ള രാഷ്ട്രങ്ങളുടെ ഒത്തുതീർപ്പനുസരിച്ച് ആറ് ബന്ദികളെ ഹമാസ് മോചിപ്പിച്ചിട്ടും അന്യായമായി തടവിലിട്ട 602 ഫലസ്തീനികളെ വിട്ടയക്കാതെ ഇസ്രാഈല്‍.
ഇസ്രാഈല്‍ നീക്കം ഹമാസിനുള്ള ഉചിതമായ മറുപടിയാണെന്ന പ്രതികരണത്തിലൂടെ കരാർ ലംഘനത്തിന് പിന്തുണ പ്രഖ്യാപിച്ച് വൈറ്റ് ഹൗസും രംഗത്തെത്തി.

ബന്ദികളെ ഹമാസ് ക്രൂരമായി കൈകാര്യം ചെയ്തു എന്നാരോപിച്ചാണ് ഫലസ്തീനികളെ മോചിപ്പിക്കുന്നത് വൈകിപ്പിക്കാനുള്ള ഇസ്രാഈലിന്റെ തീരുമാനത്തെ വൈറ്റ് ഹൗസ് പിന്തുണക്കുന്നത്. ‘തടവുകാരെ മോചിപ്പിക്കുന്നത് വൈകിപ്പിക്കുന്നത് ബന്ദികളെ കൈകാര്യം ചെയ്തതിനുള്ള ഉചിതമായ മറുപടിയാണ്’ എന്ന് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയാൻ ഹ്യൂസ് പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ, വർഷങ്ങളായി തടവിലിട്ട കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള 602 ഫ​ല​സ്തീ​ൻ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​തി​രു​ന്ന ഇ​സ്രാ​ഈൽ ന​ട​പ​ടി ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ഗു​രു​ത​ര ലം​ഘ​ന​മാ​ണെ​ന്ന് ഹ​മാ​സ് ചൂണ്ടിക്കാട്ടി.

ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ ച​ട​ങ്ങു​ക​ൾ അ​പ​മാ​ന​ക​ര​മാ​ണെ​ന്ന ഇ​സ്രാ​ഈൽ പ്ര​ധാ​ന​മ​ന്ത്രി ​ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്റെ വാ​ദം തെ​റ്റാ​ണെ​ന്നും ഹ​മാ​സ് പൊ​ളി​റ്റി​ക്ക​ൽ ബ്യൂ​റോ അം​ഗം ഇ​സ്സ​ത് അ​ൽ റ​ഷ്ഖ് പ​റ​ഞ്ഞു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ബാ​ധ്യ​ത​യി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു മാ​റാ​നു​ള്ള ഇ​സ്രാ​ഈ​ലി​ന്റെ ശ്ര​മ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ അ​ട്ടി​മ​റി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണ് നെ​ത​ന്യാ​ഹു​വി​ന്റെ തീ​രു​മാ​നം. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ഇ​സ്രാ​ഈ​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ന​ട​പ​ടി കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച ആ​റ് ബ​ന്ദി​ക​ളെ ഇ​സ്രാ​ഈ​ലി​ന് കൈ​മാ​റി​യ​തി​ന് പി​ന്നാ​ലെ 620 ഫ​ല​സ്തീ​ൻ ത​ട​വു​കാ​രെ വി​ട്ട​യ​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​മാ​ണ് ഇ​സ്രാ​ഈൽ വൈ​കി​പ്പി​ച്ച​ത്.

ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​ള്ള ‘അ​പ​മാ​ന​ക​ര​മാ​യ’ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​പ്പി​ച്ചാ​ൽ മാ​ത്ര​മേ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കൂ​വെ​ന്നാ​ണ് നെ​ത​ന്യാ​ഹു​വി​ന്റെ നി​ല​പാ​ട്. അ​തേ​സ​മ​യം ത​ട​വു​കാ​രെ കൈ​മാ​റു​ന്ന ച​ട​ങ്ങ് അ​വ​രെ അ​പ​മാ​നി​ക്ക​ല​ല്ലെ​ന്നും മ​റി​ച്ച് മാ​ന്യ​മാ​യ മാ​നു​ഷി​ക പെ​രു​മാ​റ്റ​മാ​ണെ​ന്നും ഹ​മാ​സ് വ്യ​ക്ത​മാ​ക്കി.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ന്റെ അ​വ​സാ​ന​മാ​യി ഈ ​ആ​ഴ്ച ഹ​മാ​സ് 4 ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി കൈ​മാ​റും. ബാ​ക്കി​യു​ള്ള ബ​ന്ദി​ക​ളെ ക​രാ​റി​ന്റെ ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് കൈ​മാ​റു​ക. വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കു​ക​യും ഇ​സ്രാഈ​ൽ സേ​ന പൂ​ർ​ണ​മാ​യും പി​ന്മാ​റു​ക​യും ചെ​യ്യാ​തെ ബ​ന്ദി​ക​ളെ വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന് ഹ​മാ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

webdesk13:
whatsapp
line