X
    Categories: MoreViews

ബഹിഷ്‌കരണം പിന്തുണച്ചവര്‍ക്ക് പ്രവേശനം നിഷേധിച്ച് ഇസ്രാഈല്‍

ഇസ്രാഈലിനെതിരെ നിലനിന്നിരുന്ന ബിഹിഷ്‌കരണത്തെ പിന്തുണച്ചെന്ന പേരില്‍ ബ്രിട്ടീഷ് പൗരന് ഇസ്രാഈല്‍ പ്രവേശനം നിഷേധിച്ചു.

ലഫ് ലാനിങ് എന്ന ബ്രിട്ടീഷ പൗരനാണ് പ്രവേശനാനുമതി നിഷേധിച്ചത്. ഇദ്ദേഹം മുന്‍ ഫലസ്തീന്‍ ഐക്യ കാമ്പയിനിന്റെ ചെയര്‍മാനായിരിന്നു.

ജൂതരാഷ്ട്ര ബഹിഷ്‌കരണത്തെ പിന്തുണച്ചവര്‍ക്ക് പ്രവേശനം വേണ്ടെന്ന ബില്‍ ഇസ്രാഈല്‍ നേരത്തേ പാസാക്കിയിരുന്നു.
‘ഇസ്രാഈലിനെതിരില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മനസ്സിലാകണം ഇസ്രാഈല്‍ ഇന്ന് ആരായി മാറിയിരിക്കുന്നു എന്ന്. ഇസ്രാഈലിനെ വേദനിപ്പിക്കാന്‍ ആഗ്രഹിച്ച ഒരു രാജ്യത്തോടും കാരുണ്യമില്ല. ഒരു രാജ്യക്കാര്‍ക്കും ഇവിടേക്ക് പ്രവേശനമില്ല.’ പൊതു സുരക്ഷാ മന്ത്രി ഗിലാദ് എര്‍ദന്‍ പറഞ്ഞു.

chandrika: