X

ഇസ്രാഈല്‍ തടവറയില്‍ 540 ഫലസ്തീനികള്‍

ഗസ്സ: ഒരു മാസത്തിനിടെ ഇസ്രാഈല്‍ സൈന്യം തടങ്കലിലാക്കിയത് 540 ഫലസ്തീന്‍ സിവിലിയന്മാരെ. ഇസ്രാഈല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കില്‍ നിന്നും ഈസ്റ്റ് ജറുസലമില്‍ നിന്നുമാണ് ഏറെയും പേരെ ഈസ്രാഈല്‍ സൈന്യം തടങ്കലിലാക്കിയത്. ഇതില്‍ 130 കുട്ടികളും 10 സ്ത്രീകളും ഉള്‍പ്പെടുന്നു. ഫലസ്തീന്‍ ലിബറേഷന്‍ ഓപ്പറേഷന്‍ (പിഎല്‍ഒ), ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി തുടങ്ങിയ സംഘടനകളാണ് ഇക്കാര്യം പുറത്തിറക്കിയത്. തടങ്കലിലാക്കിയവരില്‍ 261 പേര്‍ ഈസ്റ്റ ജറുസലം, 279 പേര്‍ ഇസ്രാഈല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്ക്, നാലു പേര്‍ ഗസ്സയിലുമുള്ളവരാണ്. ഇതു കൂടാതെ ഫലസ്തീനിലെ 120 ജയിലുകളില്‍ ഭരണപരമായ നിയന്ത്രണവും ഇസ്രാഈല്‍ കൊണ്ടു വന്നിട്ടുണ്ട്. കൂടാതെ ഒരു വര്‍ഷത്തിലേറെയായി വിചാരണ കൂടാതെ തടങ്കലില്‍ കഴിയുന്നവരും ഫലസ്തീന്‍ ജയിലിലുണ്ട്. ഇസ്രാഈലിലെ ജയിലില്‍ 7000 ഫലസ്തീന്‍ തടവുകാര്‍ കഴിയുന്നതായാണ് കണക്കുകള്‍.

chandrika: