സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും വ്യാപകമെന്ന് വിഡി സതീശന്‍ നിയമ സഭയില്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളും വര്‍ധിക്കുന്നു. ക്രമസമാധാനനില പാടെ തകരുമ്പോഴും പോലീസ് നിഷ്‌ക്രിയമാണ് അദ്ദേഹം കുറ്റപ്പെടുത്തി.മുഖ്യമന്തിക്ക് എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഒറ്റപ്പെട്ട സംഭവം എന്നത് കേരളത്തിലെ ഏറ്റവും വലിയ തമാശയായി മാറിയിരിക്കുന്നു വിഡി സതീശന്‍ പറഞ്ഞു
ക്രമസമാധാന തകര്‍ച്ചയെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് മുസ്‌ലീം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ധീന്‍ അനുമതി ചോദിച്ചെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു.ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്ക്ഔട്ട് നടത്തി.
എന്നാല്‍ കേരളത്തിലെ സ്ഥിതി ഭയാനകമാണെന്ന് എന്‍ ഷംസുദ്ധീന്‍ എംഎല്‍എ പറഞ്ഞു.തലശ്ശേരിയില്‍ ആര്‍എസ്എസ് ആണ് പ്രതികള്‍ എങ്കില്‍ കിഴക്കമ്പലത്തു സിപിഎം ആണ് പ്രതികള്‍. തലശ്ശേരിയില്‍ സ്വന്തം പാര്‍ട്ടിക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ഷുംസുദ്ധീന്‍ കുറ്റപ്പെടുത്തി. ടിപി കേസ് പ്രതികള്‍ എല്ലാം ഇപ്പോള്‍ പുറത്താണ്. അനുപമയുടെ കേസ് അടക്കം പോലീസിന്റെ വീഴ്ച്ചയാണെന്നും ഷംസുദ്ധീന്‍ പറഞ്ഞു.കേരളത്തില്‍ ഇപ്പോഴുള്ളത് ഗുണ്ടാ ഇടനാഴിയാണെന്നും ഷംസുദ്ദീന്‍ വിമര്‍ശിച്ചു.