X

ഹമാസിനെ നയിക്കാന്‍ ഇസ്മാഈല്‍ ഹനി

ഹമാസിന്റെ പുതിയ പ്രസിഡന്റായി ഇസ്മാഈല്‍ ഹനി തെരഞ്ഞെടുക്കപ്പെട്ടു. ഇസ്രായോലുമായുള്ള ഹമാസിന്റെ നിലപാടുകള്‍ വെളിപ്പെടുത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഹമാസിന്റെ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിവരം ഇസ്മാഈല്‍ ഹനിയുടെ മുന്‍ഗാമിയായ ഖാലിദ് മിഷേല്‍ സ്ഥിരീകരിച്ചു.

ഹമാസിന്റെ പുതിയ കൗണ്‍സില്‍ എന്റെ സഹോദരന്‍ അബുല്‍ അബ്ദ് ഇസ്മാഈല്‍ ഹനിയെ പുതിയ പ്രസിഡന്റായി നിയമിച്ച വിവരം അറിയിക്കുകയാണ്- കഴിഞ്ഞ 10 വര്‍ഷമായി പ്രസിഡന്റ് പദവിയിലിരുന്ന മിഷേല്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

ദീര്‍ഘകാലമായി പാര്‍ട്ടിയുടെ ഉപനേതാവായി സേവമുഷ്ഠിച്ചു വരുന്ന ഈ 54കാരന്‍ 2007 മുതല്‍ 2014 വരെ പലസ്തീന്‍ പ്രധാനമന്ത്രി കൂടിയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇസ്രയേലിനെതിരായ നിലപാടുകള്‍ മയപ്പെടുത്തി പാര്‍ട്ടിയുടെ പുതിയ നയങ്ങള്‍ ഹമാസ് പുറത്തുവിട്ടത്. ജൂതമതവിശ്വാസികള്‍ എന്ന നിലക്കല്ല അധിവേശ ശക്തികള്‍ എന്ന നിലക്ക് ഇസ്രായേലിനെതിരായ പോരാട്ടം തുടരുമെന്ന് ആ പുതിയ നയപ്രഖ്യാപനത്തില്‍ പറയുന്നു.

chandrika: