ഐഎസ്എല്‍; ബെംഗളൂരു-നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയില്‍

ഐ.എസ്.എല്ലിലെ രണ്ടാം മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

മലയാളി താരം ആഷിഖ് കുരുണിയന്‍ ബെംഗളൂരു ജഴ്‌സിയില്‍ അരങ്ങേറി. വിങ് ബാക്ക് ആയി കളിച്ച ആഷിഖ് ആദ്യ പകുതിയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മുന്‍ ഘാനതാരം അസമാവോ ഗ്യാനെ മുന്‍നിര്‍ത്തിയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റങ്ങള്‍. എന്നാല്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഗ്യാന് കഴിഞ്ഞില്ല.

Test User:
whatsapp
line