മുത്തലാഖും ഹലാലയും ഡല്‍ഹി മുന്‍ ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ ചേദ്യപേപ്പറില്‍. എം എ ഹിസ്റ്ററിയുടെ ചോദ്യപേപ്പറിലാണ് വിവാദ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിലെ ഹലാല എന്താണ് ഗോതമ്പിന് അലാവുദ്ദീന്‍ ഖില്‍ജി നിശ്ചയിച്ച വില എത്രയായിരുന്നു. മുത്തലാഖും ഹലാലയും ഇസ്ലാമിലെ സാമൂഹിക പിവത്ത് എന്ന വിഷയത്തില്‍ ഉപന്യാസം എഴുതുക തുടങ്ങിയ ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തല്‍ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങളാണ് ശനിയാഴ്ച നല്‍കിയ ചോദ്യപേപ്പറിലുള്ളത്.
ചോദ്യപേപ്പര്‍ വിവാദമായതോടെ സര്‍വകലാശാല അധികൃതര്‍ മനഃപൂര്‍വം ഒരു സമുദായത്തെ അവഹേളിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിപ്പെട്ടു വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുയരുന്നു.
എന്നാല്‍ സര്‍വകലാശാലയുടെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ രാജീവ് ശ്രീവാസ്തവ വിദ്യാര്‍ത്ഥികളുടെ അഭിപ്രായത്തെ എതിര്‍ക്കുന്നു. ഇത്തരം കാര്യങ്ങള്‍ പഠിക്കുകയോ അവ ചോദിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് അവയെ കുറിച്ച് അറിയുകയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. മധ്യകാല ചരിത്രം പഠിക്കുമ്പോള്‍ തീര്‍ച്ചയായും അവരെ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു.
ഇസ്ലാമിലെ പോരായ്മകളെ ഉയര്‍ത്തികൊണ്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ജെ.എന്‍.യു വിലെയും അലിഗഢ് സര്‍വ്വകലാശാലയിലെയും പരീക്ഷാ സമ്പ്രദാങ്ങളിലും കാതലായ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.