X
    Categories: MoreViews

ബിറ്റ് കോയിനെ കുറിച്ച് ലേഖനം: ഇസ്ലാമിക വെബ് പോര്‍ട്ടല്‍ ഹാക്ക് ചെയ്യപ്പെട്ടു

Hacker attacking internet

 

സാമ്പത്തിക രംഗത്തെ പുതിയ വിനിമയ രീതികളിലൊന്നായ ബിറ്റ് കോയിനെ കുറിച്ച് ഇസ്ലാമിക കാഴ്ചപ്പാടില്‍നിന്നുള്ള ലേഖനം പ്രസിദ്ധീകരിച്ചതിന് തുടര്‍ന്ന് മലയാളത്തിലെ ഇസ്ലാമിക വെബ് പോര്‍ട്ടലായ ഇസ്ലാം-ഓണ്‍-വെബ് ഹാക്ക് ചെയ്യപ്പെട്ടു. രണ്ടു ദിവസമായി നിശ്ചലമായ സൈറ്റ് പ്രവര്‍ത്തന യോഗ്യമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ബിറ്റ് കോയിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ടീം ഹാക്ക് ചെയ്തതാണെന്ന് വ്യക്തമായിരിക്കുന്നതെന്ന് അഡ്മിന്‍ ടീം അറിയിക്കുന്നത്. ബിറ്റ് കോയിന്‍ ഉപയോഗത്തിലൂടെ ഉപഭോക്താവിനുണ്ടാകുന്ന നഷ്ടങ്ങളാണ് ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നത്. ബിറ്റ് കോയിന്‍ മോചന ദ്രവ്യമായി നല്‍കണമെന്ന് ഹാക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നു. വെബ് സൈറ്റ് പുന:സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്ന്് ഓണ്‍വെബ് അഡ്മിന്‍സ് ടീം അറിയിച്ചു

chandrika: