മീഡിയന്‍
വിശ്വാസികളുടെകാര്യത്തില്‍ സഖാക്കള്‍ക്കെന്തുകാര്യം. യുക്തിവാദവും നിരീശ്വരവാദവും വിളമ്പുന്ന കമ്യൂണിസ്റ്റുകള്‍ക്കാണ് രണ്ടുദിവസമായി സമസ്തയുടെ ഒരു ആഹ്വാനത്തെച്ചൊല്ലി ഹാലിളകുന്നത്. സ്വന്തം അണികളെയും വിശ്വാസിസമൂഹത്തെയും മുന്‍നിര്‍ത്തി ഒരു ആഹ്വാനം നടത്താന്‍ ഈ രാജ്യത്തെ മതസംഘടനകള്‍ക്ക് അധികാരമില്ലേ. അതിനെന്തിനാണ് ഇത്രയും പുകിലെന്നാണ ്മീഡിയന് സംശയം.
കഴിഞ്ഞദിവസം വെള്ളിയാഴ്ചത്തെ ഖുതുബ പ്രസംഗത്തിനായി തയ്യാറാക്കിയ പതിവ് പ്രസ്താവനയിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേതായി ഒരു ആഹ്വാനമുണ്ടായത്. വിശ്വാസികളെ മാത്രം ബാധിക്കുന്ന ഒന്നായിരുന്നു അത്. ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് നാട്ടിലെ ചെറുപ്പക്കാര്‍ക്കിടയില്‍ അതിരുവിടുന്ന യാതൊന്നും ഉണ്ടാകരുതെന്ന ആഹ്വാനമായിരുന്നു അതിന് പിന്നില്‍.തികച്ചും വിശ്വാസികളുടെയും നാട്ടുകാരുടെയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മ ലാക്കാക്കിയുള്ള ഒന്ന്. അതിനെതിരെയാണ് ഫുട്‌ബോളിനെയും കായികരംഗത്തെയും മതസംഘടനകള്‍ എതിര്‍ക്കുന്നു എന്ന രീതിയില്‍ സഖാക്കളും ഒരുവിഭാഗം മാധ്യമങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.
ആയത് വിശ്വാസിസമൂഹം ഒന്നടങ്കം അനുസരിച്ചുവെന്നതിന് തെളിവായിരുന്നു അവരുടെ ഭാഗത്തുനിന്ന് അതിനെതിരെ യാതൊരു വിധ പ്രതികരണവുമുണ്ടായില്ല എന്നത്. സമസ്തയെക്കൂടാതെ എ.പി വിഭാഗവും മുജാഹിദ് വിഭാഗവും ആഹ്വാനത്തെ അനുകൂലിക്കുന്നതാണ ്കണ്ടത്. എന്നാല്‍ ഇസ്‌ലാമികവിരുദ്ധര്‍ ഇതിനെതിരെ ഉറഞ്ഞുതുള്ളുന്നതാണ ്മാധ്യമചര്‍ച്ചകളില്‍ കാണാനായത്. അന്നുതന്നെ അമിത്ഷാ 2002 ലെ ഡല്‍ഹി കലാപത്തെ ന്യായീകിരച്ചതടക്കം വിവിധ ദേശീയസംഭവങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ഇവര്‍ കണ്ടതായി നടിച്ചതേയില്ല. മതവിരുദ്ധത മാത്രമാണ് ഇക്കാര്യത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളെയും സഖാക്കളെയും സ്വാധീനിച്ചത്.
ആരാധന എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത് ദൈവവുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഫുട്‌ബോള്‍ മേളയുടെയും സിനിമയുടെയും രംഗത്ത് ഇത് താരാരാധനയായി മാറുന്നു. രണ്ടും വെവ്വേറെ അര്‍ത്ഥത്തിലുമാണ്. എന്നാല്‍ അമിതമായി വ്യക്തികളെ പ്രശംസിക്കുന്നതും അവരെ കണ്ണടച്ച് അനുസരിക്കുന്നതും ഇസ്‌ലാമികമായി തെറ്റാണ്. ഇത് സമൂഹത്തോട് തുറന്നുപറയാനുള്ള ധാര്‍മികമായ ബാധ്യത മതസംഘടനകള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. ലഹരിക്കെതിരെയും ധൂര്‍ത്തിനെതിരെയും മറ്റും നിരവധി പ്രചാരണകാമ്പയിനുകള്‍ നടത്തിയ സംഘനകളാണ ്‌സമസ്തയും മുജാഹിദും ജമാഅത്തുമെല്ലാം. അതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. ഈ സംഘടനകളുടെയും ഇസ്‌ലാമികവിശ്വാസത്തിന്റെയും സ്വാധീനം കേരളത്തിലെന്നല്ല, ലോകത്ത് മിക്കയിടത്തും സമൂഹങ്ങളില്‍ കാണാനുമാകും. അവര്‍ ഭരണഘടനാപരമായി ജനാധിപത്യരാജ്യത്ത് ചെയ്യാന്‍ അനുവദിക്കപ്പെട്ട ഒരു നടപടിയെ ഇത്രകണ്ട് ചര്‍വിതചര്‍വിതമാക്കിയ എല്ലാവര്‍ക്കും ഇരിക്കട്ടെ ഈ യാഴ്ചത്തെ വിഡ്ഢിപ്പട്ടം!
ഇസ്‌ലാമിന് കമ്യൂണിസ്റ്റുകളുടെ ഓശാരം ആവശ്യമില്ല സഖാക്കളേ!