X
    Categories: Newsworld

ഇസ്‌ലാമിനെക്കുറിച്ച് സമൂഹത്തെ പഠിപ്പിക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് ശുപാര്‍ശ

ബ്രിട്ടീഷ് സമൂഹത്തില്‍ മുസ്‌ലിംകളെ ക്കുറിച്ച് അനാവശ്യ ഭീതി പടരുന്നുവെന്നും അത് തടയുന്നതിന് സമൂഹത്തെ ഇസ്‌ലാമിന്റെ രീതികളെക്കുറിച്ച് പഠിപ്പിക്കണമെന്നും സര്‍ക്കാരിന് ഉപദേശം. ഡോക്ടര്‍മാര്‍, അധ്യാപകര്‍, പൊലീസുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് നിര്‍ബന്ധമായി മതപരിശീലനം നല്‍കണമെന്ന്‌സമിതി ശുപാര്‍ശ ചെയ്തു. സര്‍വകലാശാലകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് പലിശരഹിതവായ്പ നല്‍കുക, അനധികൃത മതപാഠശാലകള്‍ നിരോധിക്കുക, തീവ്രവാദത്തിനെതിരെ ജാഗ്രത പുലര്‍ത്തുക, തടവുപുള്ളികള്‍ക്ക് തീവ്രവാദവിരുദ്ധ ക്ലാസ് നല്‍കുക, വെളളക്കാരായ വംശീയവെറിയന്മാര്‍ക്കെതിരെ കര്‍ശന നപടിയെടുക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
പുറത്തുനടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ബ്രിട്ടനിലെ സമാധാനപ്രിയരായ മുസ്‌ലിംകള്‍ക്കെതിരായി നിലപാടെടുക്കാന്‍ സമൂഹത്തില്‍ പലരും തയ്യാറാകുകയാണെന്നും ആയത് മുസ്‌ലിംകളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയാണെന്നും സര്‍ക്കാരിന്റെ മതകാര്യ ഉപദേശകന്‍ കോളിന്‍ ബ്ലൂം നിര്‍ദേശിക്കുന്നു.

 

Chandrika Web: