X

മഞ്ഞപ്പട ഇന്ന് ഏ.ടി.കെ മോഹന്‍ ബഗാനെതിരെ

കൊല്‍ക്കത്ത: കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് തെല്ലും സമ്മര്‍ദ്ദമില്ല. പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പാക്കിയ മഞ്ഞപ്പട ഇന്ന് ഏ.ടി.കെ മോഹന്‍ ബഗാനെ നേരിടുമ്പോള്‍ ആതിഥേയരിലാണ് ടെന്‍ഷന്‍. അവര്‍ക്ക്് ഇപ്പോഴും പ്ലേ ഓഫ് ഉറപ്പായിട്ടില്ല. മുംബൈ, ഹൈദരാബാദ്, ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എന്നിവര്‍ പ്ലേ ഓഫ് ഉറപ്പാക്കിയ സാഹചര്യത്തില്‍ ഇനി രണ്ട് സ്ഥാനങ്ങള്‍ മാത്രമാണ് ബാക്കി. ബഗാന് മുന്നില്‍ രണ്ട് മല്‍സരങ്ങള്‍ ബാക്കി. അതില്‍ നിന്നും മൂന്ന് പോയിന്റ് സ്വന്തമാക്കിയാല്‍ പേടിക്കാനില്ല.

ബ്ലാസ്റ്റേഴ്‌സിന് പക്ഷേ ഇന്ന് ജയിച്ചാല്‍ മൂന്നാം സ്ഥാനം ഉറപ്പിക്കാനാവും. പക്ഷേ അസ്ഥിര പ്രകടനങ്ങളില്‍ കോച്ച് ഇവാന്‍ വുകുമോനിച്ച് നിരാശനാണ്. അത് പോലെയാണ് ബഗാന്‍ കോച്ച് ജുവാന്‍ ഫെര്‍ണാണ്ടോയുടെയും അവസ്ഥ. അസ്ഥിരമാണ് ടീം. അവസാന മല്‍സരത്തില്‍ ഹൈദരാബാദിനെതിരെ സമനില ഉറപ്പാക്കിയ ഘട്ടത്തിലാണ് അന്തിമ വിസിലിന് മുമ്പ് ബര്‍ത്തലോമിയോ ഓഗ്ബജേയില്‍ നിന്നും ഗോള്‍ വഴങ്ങിയത്. ടീമിലെ രണ്ട് പ്രധാനികളുടെ സേവനം- ഹ്യുഗോ ബൗമസ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ പരുക്കില്‍ പുറത്താണ്. ബ്ലാറ്റേഴ്‌സ് സംഘത്തില്‍ ഇന്ന് പ്ലേ മേക്കര്‍ അഡ്രിയാന്‍ ലൂന ഇല്ല. സസ്‌പെന്‍ഷനില്‍ അദ്ദേഹം പുറത്താണ്. കൂടാതെ 2023 തുടങ്ങിയ ശേഷം ബ്ലാസ്റ്റേഴ്‌സ് എവേ മല്‍സരങ്ങള്‍ ജയിച്ചിട്ടുമില്ല.

 

webdesk11: