ഐഎസ്എല്ലില്‍ ഒഡിഷ എഫ്‌സി ചെന്നൈയിന്‍ എഫ്‌സി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമാണ് നേടിയത്. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ ചെന്നൈയിനായി റഹീം അലി വലകുലുക്കി. പക്ഷേ 18ാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസ് ഒഡിഷയ്ക്കായി സമനില ഗോള്‍ കണ്ടെത്തി.
രണ്ടാം പകുതിയിലെ 51ാം മിനിറ്റില്‍ ഒഡിഷ മുന്നിലെത്തി. ജൊനാഥന്‍ ക്രിസ്റ്റ്യനിലൂടെയായിരുന്നു മൂന്നേറ്റം നടത്തിയത്.
അല്‍പ്പസമയത്തിനകം 69ാം മിനിറ്റില്‍ ചെന്നൈയിന്‍ സമനില ഗോള്‍ കണ്ടെത്തി. നെറിയസ് വാല്‍സ്‌കിസായിരുന്നു ഇത്തവണ സ്‌കോര്‍ ചെയ്തത്. 22 പോയന്റുമായി ഒഡിഷ ഏഴാം സ്ഥാനത്തും 20 പോയന്റുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്തുമാണ്. നാളെ ജാംഷദ്പൂര്‍ എഫ്‌സി മുംബൈ എഫ്‌സിയെ നേരിടും. രാത്രി 7:30നാണ് മത്സരം.