X

ഐഎസ്എല്‍;നോര്‍ത്ത് ഈസ്റ്റിന് ‘ഇഞ്ചുറിയായി’ഗോവയുടെ സമനില

ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി എഫ്.സി ഗോവ. ഇഞ്ചുറി ടൈമില്‍ മന്‍വീര്‍ സിങിന്റെ ഹെഡര്‍ ശരിക്കും നോര്‍ത്ത് ഈസ്റ്റിന് ഇഞ്ചുറിയായി. മധ്യനിര താരം സെമിന്‍ലെന്‍ ഡംഗല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഗോവ പത്ത് പേരായി ചുരുങ്ങി.

കളി തുടങ്ങി 31ാം മിനിറ്റില്‍ പുതുമുഖ താരം ഹ്യൂഗോ ബൗമൗസിന്റെ ഗോളിലൂടെ ഗോവയാണ് ലീഡെടുത്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് തിരിച്ചുവന്നു. 54ാം മിനിറ്റില്‍ രാകേഷ് പ്രധാന്റെ അസിസ്റ്റില്‍ സൂപ്പര്‍ താരം അസമോവ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു.
74ാം മിനിറ്റില്‍ റെദീം ട്‌ളാങ് ലക്ഷ്യം കണ്ടതോടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. പക്ഷേ അവസാന നിമിഷം മന്‍വീര്‍ സിങ്ങിന്റെ ഹെഡ്ഡര്‍ മത്സരം സമനിലയിലെത്തിച്ചു. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് പങ്കിട്ടു.

Test User: