മുംബൈ: അടുത്ത സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എത്തുക പുതിയ മാറ്റങ്ങളുമായി. ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി ഓരോ ടീമിന്റേയും പ്ലേയിങ് ഇലവനില്‍ ആറു ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതോടെ ആറു ഇന്ത്യന്‍ കളിക്കാരും അഞ്ച് വിദേശികളുമായിരിക്കും അവസാന ഇലവനില്‍ ഇടം നേടുക. നേരത്തെ അഞ്ച് ഇന്ത്യന്‍ കളിക്കാര്‍ക്കും ആറ് വിദേശ കളിക്കാര്‍ക്കുമാണ് അവസരം നല്‍കിയിരുന്നത്. ഐ.എസ്.എല്‍ ഗവേണിങ് ബോഡി ഫ്രാഞ്ചൈസികളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. ഇതോടൊപ്പം ഓരോ ക്ലബ്ബിനും 17 ഇന്ത്യന്‍ താരങ്ങളേയും എട്ട് വിദേശ താരങ്ങളേയും ടീമിലെത്തിക്കാം. ഇതിനായി 18 കോടി രൂപയാണ് ഓരോ ക്ലബിനും ചെലവാക്കാന്‍ ്അനുവദിക്കുക. അതേ സമയം മാര്‍ക്വി താരങ്ങള്‍ക്ക് നല്‍കേണ്ട തുക ഈ പരിധിയില്‍ ഉള്‍പ്പെടില്ല. നേരത്തെ 14 ഇന്ത്യന്‍ താരങ്ങളും 11 വിദേശ താരങ്ങളുമാണ് ഓരോ ടീമിലുമുണ്ടായിരുന്നത്. ടീമില്‍ രണ്ട് അണ്ടര്‍ 21 താരങ്ങളേയും ഉള്‍പ്പെടുത്തണമെന്നും പുതിയ നിര്‍ദേശമുണ്ട്. ഇന്ന് ക്വാലാലം പൂരില്‍ നടക്കുന്ന യോഗത്തിനു ശേഷം ഫ്രാഞ്ചൈസികള്‍ ടീമിനെ പ്രഖ്യാപിച്ചേക്കും. ജൂലൈ ആജ്യ വാരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായുള്ള ലേലം നടക്കും. ടീം നിലനിര്‍ത്താത്ത താരങ്ങളും കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലിന്റെ ഭാഗമാകാത്ത കളിക്കാരും ലേലത്തില്‍ പങ്കെടുക്കും. അതേ സമയം ഐ.എസ്.എല്ലിനെ പൊടുന്നനെ പ്രശസ്തിയിലെത്തിച്ച മാര്‍ക്വി കളിക്കാരുടെ സാന്നിധ്യം പുതിയ സീസണില്‍ ഉറപ്പില്ല. മാര്‍ക്വി താരങ്ങള്‍ നിര്‍ബന്ധമില്ലെന്നാണ് പുതിയ തീരുമാനം. നിലവില്‍ രണ്ടു മാസം നീണ്ടു നിന്നിരുന്ന ഐ.എസ്.എല്‍ അഞ്ചുമാസമാക്കി ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2018-19ല്‍ ഇത് ഏഴ് മാസമാക്കി വര്‍ധിപ്പിക്കും. ഇന്ത്യന്‍ ഫുട്‌ബോളിന് പുത്തനുണര്‍വ് പകര്‍ന്ന ചാമ്പ്യന്‍ഷിപ്പാണ് ഐ.എസ്.എല്‍