X

ഐ.എസ്.എല്‍; മുംബൈ സിറ്റിയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ദയനീയ പരാജയം. മുംബൈ സിറ്റിയോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കേരളം തോറ്റത്. ഓര്‍ഗെ പെരേര ഡയസ്സ് ഇരട്ട ഗോളും ഗ്രെഗ് സ്റ്റുവര്‍ട്ട്, ബിപിന്‍ സിങ് എന്നിവരാണ് മറ്റ് ഗോള്‍ വേട്ടക്കാര്‍.

ടൂര്‍ണമെന്റിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം തോല്‍വിയാണിത്. ഇതിന് മുന്‍പുള്ള അവസാന 8 മത്സരങ്ങളില്‍ തോല്‍ക്കാതെ മുന്നേറിയിരുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പിനെതിരെയാണ് മുംബൈ തടയിട്ടത്. കൊച്ചിയില്‍വെച്ച് നടന്ന കളിയിലും മുംബൈ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചിരുന്നു.

ഇന്നത്തെ ജയം കൂടി ആയപ്പോള്‍ പോയിന്റ് പട്ടികയില്‍ ഹൈദരാബാദിനെ പിന്തള്ളി ഒന്നാമതെത്തി. 13 മത്സരങ്ങളില്‍ നിന്ന് 10 വിജയമടക്കം 33 പോയന്റാണ് മുംബൈ സ്വന്തമാക്കിയത്. തോറ്റുപോയെങ്കിലും പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് മൂന്നാംസ്ഥാനത്തു തന്നെയുണ്ട്.

webdesk12: