X

കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനായി ഒരുക്കുന്ന ഹ്രസ്വ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കാന്‍ അവസരം

എറണാകുളം: കൊച്ചിയില്‍തിരശീലയുയരുന്ന ഐ.എസ്.എലിന്റെ പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ്ടീമിനായ ഒരുക്കുന്ന ഹ്രസ്വചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കാന്‍ അവസരം. 30സെക്കന്റ് നീണ്ടു നില്‍ക്കുന്ന ഹ്രസ്വ ചിത്രത്തിനായാണ് പശ്ചാത്തല സംഗീതം ഒരുക്കാന്‍ സംഗീത പ്രേമികള്‍ക്കും ആരാധകര്‍ക്കും അവസരമൊരുക്കുന്നത്. തകര്‍പ്പന്‍ പ്രകടനം ലക്ഷ്യം വയ്ക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെആവേശവും വീര്യവും വന്യമായും ചടുലമായും ആരാധകരിലേക്കെത്തിക്കുന്നതാവണം സംഗീതം.

കേരളമൊട്ടാകെ പ്രചരിക്കേണ്ട കേരളാ ബ്ലാസ്റ്റേഴ്സിന്റെ വീഡിയോ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നവര്‍ക്ക് പ്രശസ്തിക്കൊപ്പം സമ്മാനങ്ങളും ലഭിക്കും. ഇലക്ട്രോണിക് മാധ്യമത്തില്‍ തയാറാക്കുന്ന സംഗീതത്തിന്3040 സെക്കന്‍ഡില്‍ ഒതുങ്ങണമെന്ന് നിബന്ധന മാത്രമാണ് സംഗീതത്തിനുള്ളത്. ദൃശ്യങ്ങള്‍ക്കനുസരിച്ച് ചടുലവും വന്യവുംദൃഢവുമായ ഫുട്ബോള്‍ കളിയുടെആവേശം ഉള്‍കൊള്ളുന്ന സംഗീതമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

ഐ.എസ്.എല്‍ സീസണ്‍ ഇളക്കി മറിക്കുന്നതിനൊപ്പം ആത്യന്തികമായ വിജയംനേടി കപ്പ് കേരളത്തിലേക്ക് കൊണ്ട് വരിക എന്നതാണ് വീഡിയോ ചിത്രത്തിന്റെ തീം. ആരാധകര്‍ക്ക് സ്വന്തം ടീമിനോടുള്ള സ്നേഹം പ്രകടമാക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് മത്സരത്തിലൂടെ കേരളാ ബ്ലാസ്റ്റേഴ്‌സ് നല്‍കുന്നത്.

പശ്ചാത്തലസംഗീതമൊരുക്കുവാന്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള സംഗീതപ്രേമികള്‍ക്കു 7594988945 / 9539250106 എന്ന നമ്പറില്‍ ബന്ധപ്പെട്ടു നവംബര്‍ 8 നു മുമ്പ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വീഡിയോ ദൃശ്യങ്ങളുമായി ചേരുന്ന തരത്തില്‍ എങ്ങനെ പശ്ചാത്തല സംഗീതമൊരുക്കി ടീം ക്ലബിന് കൈമാറാമെന്ന്  നിര്‍ദേശങ്ങള്‍ ലഭിക്കും.

chandrika: