ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ആദ്യ പ്ലേഓഫ് മത്സരത്തില്‍ ബെംഗളൂരുവിന് വിജയം.
മത്സരത്തിന്റെ അവസാനത്തില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കളിയുടെ എക്സ്ട്രാ ടൈമില്‍ ബാംഗ്ലൂരു നേടിയ വിവാദ ഗോളിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുകുമാനോവിച്ച് താരങ്ങളെ തിരിച്ചുവിളിച്ചു. ഇതോടെ കളി അനിശ്ചിതത്തിലായി. ഒടുവില്‍ ബാംഗ്ലൂരിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
കളിയുടെ ഇരു പകുതികളും ഗോള്‍ രഹിതമായതിനെ തുടര്‍ന്നാണ് കളി എക്സ്ട്രാ മിനുറ്റിലേക്ക് നീണ്ടത്. ഈ സമയത്ത് സുനില്‍ ചേത്രി നേടിയ ഗോളാണ് വിവാദത്തിന് വഴിവെച്ചത്. ഗാലറിയില്‍ ഉള്ള ബ്ലാസ്റ്റേഴ്സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി.