X
    Categories: FootballSports

ഐ.എസ്.എല്ലില്‍ ഗോവയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍

ഫത്തോര്‍ഡ: ഐ.എസ്.എല്‍ ഫുട്‌ബോളില്‍ കരുത്തരായ ഗോവയെ സമനിലയില്‍ തളച്ച് (1-1)ഈസ്റ്റ് ബംഗാള്‍. ഗോവയ്ക്ക് വേണ്ടി ഇഗോള്‍ അംഗൂളോയും ഈസ്റ്റ് ബംഗാളിന് വേണ്ടി ഡാനിയേല്‍ ഫോക്‌സും ലക്ഷ്യംകണ്ടു. രണ്ടാംപകുതിയില്‍ ഗോവ പത്തുപേരുമായി ചുരുങ്ങിയെങ്കിലും ഇത് മുതലെടുത്ത് വിജയഗോള്‍ നേടാന്‍ ബംഗാള്‍ ക്ലബിനായില്ല. നിലവില്‍ ഗോവ പോയന്റ് ടേബിളില്‍ മൂന്നാമതും ഈസ്റ്റ് ബംഗാള്‍ പത്താംസ്ഥാനത്തുമാണ്.

ഗോവന്‍ ഗോള്‍കീപ്പര്‍ ധീരജ് മികച്ച സേവുകളുമായി കളംനിറഞ്ഞു. ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റതാരം ബ്രൈറ്റ് മികച്ച നീക്കങ്ങളിലൂടെ മത്സരം ആവേശമാക്കി. ബ്രൈറ്റാണ് മത്സരത്തിലെ ഹീറോ ഓഫ്ദി മാച്ച്. മത്സരത്തിന്റെ 25ാം സെക്കന്റില്‍ ഈസ്റ്റ് ബംഗാളിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ആന്റണി പില്‍കിംഗ്ടണ്‍ പുറത്തേക്കടിച്ച് അവസരം ന്ഷ്ടപ്പെടുത്തി.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: