X
    Categories: MoreViews

ഗോള്‍ മഴയുടെ ഓര്‍മയില്‍ ഗോവയും ചെന്നൈയിനും

ചെന്നൈ: ഞായര്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ട് തകര്‍പ്പന്‍ മല്‍സരങ്ങള്‍. ആദ്യ പോരാട്ടത്തില്‍ ഗോവയും ചെന്നൈയിനും. രണ്ടാം മല്‍സരത്തില്‍ ബംഗ്ലൂരുവും മുംബൈ സിറ്റിയും. സൂപ്പര്‍ ലീഗിന്റെ റെക്കോര്‍ഡ് പുസ്തകത്തില്‍ സ്ഥാനം പിടിച്ച പോരാട്ടമായിരുന്നു കഴിഞ്ഞ സീസണില്‍ ഫത്തോര്‍ഡയില്‍ നടന്ന ഗോവ ചെന്നൈയിന്‍ ലീഗ് മത്സരം. മൊത്തം ഒന്‍പത് ഗോളുകളാണ് അന്ന് സ്‌ക്കോര്‍ ചെയ്യപ്പെട്ടത്. മത്സരം 5-4നു ഗോവ ജയിച്ചു. ആവേശം നിറഞ്ഞ മത്സരത്തിന്റെ 95 ാം മിനിറ്റില്‍ സാഹില്‍ ടവോറയുടെ ബോക്‌സിനു 30 വാര അകലെ നിന്നുള്ള ഷോട്ട് ചെന്നൈയുടെ വല തുളച്ചതോടെയാണ് ഗോവ വിജയത്തിലെത്തിയത്.

ഇരു ടീമുകളും തമ്മിലുള്ള കണക്കു പുസ്തകം എടുത്താല്‍, ചെന്നൈയിന്‍ എഫ്.സി ഇതിനു മുന്‍പ് എഴ് തവണ ഗോവയുമായി കളിച്ചതില്‍ നാല് തവണയും ജയിച്ചു. മൂന്നു തവണ ഗോവയും. രണ്ടു ടീമുകളും തമ്മില്‍ കഴിഞ്ഞ മൂന്നു സീസണുകളില്‍ നടന്ന മത്സരങ്ങള്‍ അവസാന വിസില്‍ വരെ ആവേശകരവും നാടകീയവുമായിരുന്നു. രണ്ടാം സീസണിന്റെ കലാശപ്പോരാട്ടവും ഈ രണ്ടു ടീമുകളും തമ്മിലായിരുന്നു. ഫൈനലില്‍ 3-2നു ചെന്നൈയിന്‍ ജയിച്ചു. ഈ ഓര്‍മ്മകളിലാണ് ഇരു ടീമുകളും ഇന്ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ പന്ത് തട്ടുക. പക്ഷേ, അന്ന് ഇരു ടീമുകളിലും ഉണ്ടായിരുന്ന സൂപ്പര്‍ താരങ്ങളും പരിശീലകരും ഇന്ന് കളിക്കാനില്ല. പരിശീലകരായിരുന്ന ഗോവയുടെ സീക്കോയും ചെന്നൈയിന്‍ എഫ്.സിയുടെ മാര്‍ക്കോ മറ്റെരാസിയും വിടപറഞ്ഞു കഴിഞ്ഞു. അതേപോലെ കളിക്കാരും മാറി .പുതിയ പരിശീലകര്‍, പുതിയ കളിക്കാര്‍ പുതിയ ടീം, പക്ഷേ ആരാധകര്‍ക്കു മാത്രം മാറ്റമില്ല. ഞായറാഴ്ച ആയതിനാല്‍ റെക്കോര്‍ഡ് ജനക്കൂട്ടം ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്കു ഒഴുകിയെത്തും.

ഇരുടീമുകളും തമ്മിലുള്ള ശത്രുതയുടെ ചരിത്രം ഒന്നും പുറത്തെടുക്കാന്‍ എഫ്.സി.ഗോവയുടെ കോച്ച് സെര്‍ജിയോ ലൊബേറക്ക് താല്‍പ്പര്യമില്ല. കഴിഞ്ഞത് കഴിഞ്ഞു പുതിയ സീസണ്‍ പുതിയ ടീം. ‘ാവിയെക്കുുറിച്ചാണ് മുന്നോട്ട് നോക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. രണ്ട് കളിക്കാരെ തമ്മില്‍ താരതമ്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിലേറെ ക്ലേശകരമാണ് രണ്ടു പരിശീലകരെ തമ്മില്‍ താരതമ്യം ചെയ്യാന്‍. രണ്ടു ടീമുകള്‍ക്കും പുതിയ പരിശീലകര്‍ അതുകൊണ്ടു താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല. കഴിഞ്ഞതെല്ലാം കഴിഞ്ഞു-ലൊബേറ പറഞ്ഞു. രണ്ടു ടീമുകള്‍ക്കും ‘ാവി മുന്‍കൂട്ടി കാണുകയാകും നല്ലത്. കാരണം രണ്ടാം സീസണിലെ ജേതാക്കളും റണ്ണര്‍ അപ്പുമായി ഇരുടീമുകളും കഴിഞ്ഞ മൂന്നാം സീസണില്‍ പരാജയത്തിന്റെ പടുകുഴിയിലാണ് വീണുപോയത്. എട്ട് ടീമുകള്‍ അടങ്ങിയ കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്.സി എഴാമതും എഫ്.സി ഗോവ എട്ടാമതുമാണ് ഫിനീഷ് ചെയ്തത് .

ഹോം ഗ്രൗണ്ടിലെ മത്സരത്തില്‍ വിജയിക്കുക വളരെ നിര്‍ണായകമാണെന്നു ചെന്നൈയിന്‍ കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു. ഹോം ഗ്രൗണ്ടില്‍ ലഭിക്കുന്ന പോയിന്റുകളായിരിക്കും കിരീടത്തിലേക്കുള്ള വഴി തുറക്കുകയെന്നും ഈ സീസണില്‍ വളരെ പ്രായോഗിക സമീപനം ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സീസണിന്റെ മുന്നൊരുക്കത്തില്‍ ചെന്നൈയിന്‍ കോച്ച് സംതൃപ്തനാണ്. പക്ഷേ, ഇന്ത്യന്‍ താരങ്ങള്‍ക്ക് ടീമിനോടൊപ്പം പരിശീലിക്കാന്‍ വേണ്ട സമയം ലഭിക്കാത്തതില്‍ കോച്ചിനു ആശങ്കയുണ്ട്. ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരത്തില്‍ മ്യാന്‍മാറിനെതിരായ മത്സരത്തിനു വേണ്ടി ദേശീയ താരങ്ങളായ ജെജെ ലാല്‍പെഖുല, ജെറി ലാല്‍റെന്‍സുല, ജെര്‍മന്‍ പ്രീത് സിംഗ എന്നിവര്‍ക്ക് ടീമിനോടൊപ്പം ചെലവഴിക്കേണ്ടി വന്നിരുന്നു. മൂന്നുപേരും ഇതുവരെ വിശ്രമം എടുക്കാതെ തുടര്‍ച്ചയായി കളിക്കുകയായിരുന്നുവെന്നു കോച്ച് ഗ്രിഗറി ചൂണ്ടിക്കാട്ടി. മൂന്നുപേരില്‍ ജെജെയും ജെറിയും ഇന്ന് കളിക്കാനിറങ്ങുമെന്നു കരുതുന്നു. എന്നാല്‍ പരുക്ക് മൂലം ജെര്‍മന്‍പ്രീത് സിംഗിനെ ഒഴിവാക്കേണ്ടി വരും. എഫ്.സി. ഗോവയുടെ സ്പാനീഷ് സ്‌ട്രൈക്കര്‍ അഡ്രിയാന്‍ കൊളാങ്കോയും ചെന്നൈയില്‍ എത്തിയട്ടില്ല. വൈകീട്ട് 5-20 നാണ് ഈ അങ്കം.

chandrika: