ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ ആവേശം നിറഞ്ഞ കളിയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം സീണിലെ രണ്ടാം സെമി ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഡല്‍ഹി ഡൈനമോസും പുറത്തെടുത്തത്. കൊച്ചിയില്‍ തുടക്കമായ ആദ്യപാദ മത്സരത്തില്‍ സുവര്‍ണാവസരം തുലച്ചായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. ആദ്യ മിനിറ്റില്‍ മലൂഡയുടെ മിന്നലാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് തൊട്ടടുത്ത നിമിഷത്തിലാണ് സുവര്‍ണാവസരം ലഭിച്ചത്. 19ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സി.കെ വിനീതാണ് പാഴാക്കിയത്. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്ത് പോസ്റ്റിലെത്തിക്കാന്‍ ലഭിച്ച അവസരം വിനീതിന്റെ പുറത്തേക്കടിക്കുകയായിരുന്നു.
വീഡിയോ കാണാം