ഐഎസ്എല്‍ ഗോവയില്‍; നവംബറില്‍ ആരംഭിക്കും

ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ ഗോവയിൽ നടക്കും. നവംബർ 21നാണ് ലീഗ് ആരംഭിക്കുക. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാവും മത്സരം. സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല. കേരളം അടക്കമുള്ള സ്ഥലങ്ങളെ ലീഗ് നടത്താൻ പരിഗണിച്ചിരുന്നു എങ്കിലും ഒടുവിൽ ഗോവക്ക് നറുക്ക് വീഴുകയായിരുന്നു.

രാജ്യത്ത് കൊവിഡ് കേസുകൾ താരതമ്യേന കുറഞ്ഞിരിക്കുന്ന സ്ഥലം എന്നതിനാലാണ് ഗോവയെ ലീഗ് നടത്താനായി തെരഞ്ഞെടുത്തത്. ഒപ്പം, മതിയായ സ്റ്റേഡിയങ്ങൾ ഉണ്ടെന്നുള്ളതും ഗോവയ്ക്ക് ഗുണമായി. ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ബാംബോലിമിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേദിയം, വാസ്കോയിലെ തിലക് മൈദാൻ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ടീമുകളുടെ പരിശീലനത്തിനായി 10 സ്റ്റേഡിയങ്ങൾ കൂടി ഒരുക്കും.

web desk 1:
whatsapp
line