X
    Categories: MoreViews

മഞ്ഞക്കടല്‍ കണ്ണീരായി; കപ്പ് കൊല്‍ക്കത്തക്ക്

കൊച്ചി: മഞ്ഞക്കടലായി മാറിയ ആരാധകരെ നിരാശരാക്കി ഐഎസ്എല്‍ മൂന്നാം സീസണിലെ കിരീടം അത്ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശത്തെ ഷൂട്ടൗട്ടോളമെത്തിച്ചെങ്കിലും ഷൂട്ടൗട്ടില്‍ കേരളത്തിന് കാലിടറുകയായിരുന്നു.

നിശ്ചിത സമയവും തുടര്‍ന്ന് എക്സ്ട്രാ ടൈമും 1-1 സമനിലയില്‍ പിരിഞ്ഞ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4- 5ന് കിരീടം കൊല്‍ക്കത്ത നേടുകയായിരുന്നു.

സ്വപ്ന കിരീടമെന്ന ലക്ഷ്യവുമായി ബ്ലാസ്റ്റേഴ്സും കഴിഞ്ഞ സീസണില്‍ കൈവിട്ടുപോയ കിരീടം വീണ്ടെടുക്കുക എന്ന് ലക്ഷ്യത്തില്‍ ഇറങ്ങിയ കൊല്‍ക്കത്തയും തമ്മിലുള്ള കലാശപ്പോരാട്ടം ഗാലറിയെ ആവേശംകൊള്ളിച്ചാണ് മുന്നേറുന്നത്.
ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സാണ് മത്സരത്തില്‍ ആദ്യം വലകുലുക്കിയത്.

37ാം മിനിറ്റില്‍ മെഹ്താബ് ഹുസൈന്റെ കോര്‍ണറില്‍ നിന്ന് മഹോഹരമായൊരു ഹെഡ്ഡറിലൂടെ മുഹമ്മദ് റാഫിയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്.

എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മറ്റൊരു മനോഹര ഹെഡറിലൂടെ കൊല്‍ക്കത്ത ഒപ്പത്തിലെത്തി. 44ാം മിനുറ്റില്‍ സമീഹ്ഗ് ഡൗട്ടിയുടെ കോര്‍ണറില്‍ ഹെന്റിക്കോ സെറീനോയുടെ ഹെഡ്ഡര്‍ ഗോളിലൂടെയാണ് കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചെത്തിയത്.

ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

ബ്ലാസ്റ്റേഴ്സ് ടച്ചോടെ ആരംഭിച്ച രണ്ടാം പകുതി ബെല്‍ഫോര്‍ട്ടിന്റെ മനേഹര മുന്നേറ്റത്തില്‍ ആവേശഭരിതമാക്കി. 48ാം മിനുറ്റില്‍ ഇടതുവിങ്ങിലൂടെ ബെല്‍ഫോര്‍ട്ട് മുന്നേറിയെങ്കിലും അവസാന ഷോട്ടില്‍ പിഴയ്ക്കുകയായിരുന്നു.

പരുക്കേറ്റ മാര്‍ക്വീതാരം ആരോണ്‍ ഹ്യൂസ് ആദ്യപകുതിയില്‍ കരയ്ക്കു കയറിയതാണ് കേരളാ ബ്ലാസ്റ്റേഴ്‌സിലെ വലിയമാറ്റം. കനാല്‍ സെനഗല്‍ താരം എന്‍ഡോയെയാണ് പകരം ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാക്കുന്നത്. ഡക്കന്‍സ് നാസോണിനെ ഏക സ്ട്രൈക്കറാക്കി
4411 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍ കലാശപ്പോരിന് ടീമിനെ ഒരുക്കിയത്.

 

chandrika: