X

കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ഇതൊക്കെ വലിയ വര്‍ധനയോ?- മന്ത്രി

സംസ്ഥാനത്തെ വെള്ളക്കരം കൂട്ടിയതിനെ ന്യായീകരിച്ച് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.  ജനങ്ങള്‍ക്ക് അധിക ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് നിരക്ക് വര്‍ധന. ഇതില്ലാതെ മുന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതിന്റെ പേരില്‍ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറയുന്നു. ഒരു കുപ്പി വെള്ളം 20 രൂപയ്ക്ക് വാങ്ങുന്ന ഒരാള്‍ക്ക് ലിറ്ററിന് ഒരു പൈസ വര്‍ധനവ് വലിയ വില വര്‍ധന ആണോയെന്ന് മന്ത്രി ചോദിച്ചു.

 

webdesk11: