X
    Categories: MoreViews

ഹാപ്പി സിസു

മാഡ്രിഡ്: മൈതാനത്ത് ഇതിഹാസം രചിച്ച താരമായിരുന്നു സൈനുദ്ദീന്‍ സിദാന്‍. 98 ലെ ലോകകപ്പ് ഫൈനലില്‍ ബ്രസീലിനെതിരെ രണ്ട് വട്ടം ഗോള്‍ നേടി ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ച ഹീറോ. ഇപ്പോള്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായി അദ്ദേഹം പുതിയ പരിശീലക ചരിതം രചിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം പരിശീലിപ്പിക്കുന്ന സംഘം യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. അത്‌ലറ്റികോ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുമെന്നുറപ്പായിരുന്നുവെന്ന് മല്‍സരത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അവര്‍ മൂന്ന് ഗോളിന് പിറകിലായിരുന്നല്ലോ-അതിനാല്‍ അവരുടെ മുന്നില്‍ മറ്റ് പോം വഴികള്‍ ഇല്ലെന്നുറപ്പായിരുന്നു. രണ്ട് ഗോളുകള്‍ വഴങ്ങിയിട്ടും എനിക്കുറപ്പായിരുന്നു എന്റെ കുട്ടികള്‍ അവരുടെ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്. ഇസ്‌ക്കോയുടെ ഗോളിലേക്ക് ബെന്‍സേമ നടത്തിയ ശ്രമം അപാരമായിരുന്നു. ബെന്‍സേമ എത്ര പേരെയാണ് മറികടന്ന് മുന്നേറിയതെന്ന് എനിക്ക് ആദ്യം വ്യക്തമായിരുന്നില്ല. എത്ര ശക്തനായ താരമാണ് അവന്‍. കേവലം ഒരു മുന്‍നിരക്കാരനുമപ്പുറം ലോകോത്തര നിലവാരമുളള താരമാണ് ബെന്‍സേമ. ഫൈനല്‍ യുവന്തസുമായാണ്. അത് എളുപ്പമല്ലെന്നും സിസു പറഞ്ഞു.

chandrika: