സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാല് ദിവസമായി പ്രതിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് നടക്കുകയാണ്.
അരുണിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തി. അരുണ്‍ ആതിരയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് കോയമ്പത്തൂരില്‍ നിന്നാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ആതിരയ്‌ക്കെതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ എല്ലാം ഇതിനോടകം പിന്‍വലിച്ചിട്ടുണ്ട്.