വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതികരിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റെ പി.കെ നവാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
11 ന് ആലപ്പുഴയില്‍ മുഖ്യമന്ത്രിയും നാല് മന്ത്രിമാരും ചേര്‍ന്ന് നടേശന്‍ ചേട്ടനെ സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറാണോ വേണ്ടയോ എന്ന് അദ്ദേഹം ചോദിച്ചു. ഇടത് മുന്നണിയില്‍ അംഗമായ ഐഎന്‍എല്ലിന്റേത് ഉള്‍പ്പെടെ അര ഡസണ്‍ പരാതികള്‍ നല്‍കിയിട്ടും എന്‍ഡിഎ മുന്നണിയിലെ പാര്‍ട്ടിയുടെ നേതാവിന്റെ അച്ഛനെതിരെ കേസെടുക്കാത്തത് ശരിയാണോ അല്ലയോ എന്നും പി.കെ നവാസ് ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇനി സഖാക്കള്‍ പറ ..
ഇയാള്‍ നവോത്ഥാന സമിതി ചെയര്‍മാനായി
തുടരണോ വേണ്ടയോ ?
‘എന്നെ നവോത്ഥാന സമിതി ചെയര്‍മാന്‍ ആക്കിയത് പിണറായി വിജയനാണ് അദ്ദേഹം പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ രാജി വെക്കും’
:വെള്ളാപ്പള്ളി നടേശന്‍.
11 ന് ആലപ്പുഴയില്‍ മുഖ്യമന്ത്രിയും നാല് മന്ത്രിമാരും ചേര്‍ന്ന് നടേശന്‍ ചേട്ടനെ സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറാണോ വേണ്ടയോ ?
സ്വീകരണ പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണമെന്ന് : ശ്രീ നാരായണ കൂട്ടായ്മ
കേട്ടാല്‍ അറക്കുന്ന വിഷം തുപ്പിയ ഇയാള്‍ക്കെതിരെ കേരള പോലീസ് സ്വമോട്ടോ കേസ് രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ ?
ഇടത് മുന്നണിയില്‍ അംഗമായ inl ന്റേത് ഉള്‍പ്പെടെ അര ഡസണ്‍ പരാതികള്‍ നല്‍കിയിട്ടും nda മുന്നണിയിലെ പാര്‍ട്ടിയുടെ നേതാവിന്റെ അച്ഛനെതിരെ കേസെടുക്കാത്തത് ശരിയാണോ അല്ലയോ ?
ഇന്നേ വരെ ഒരു സ്വാശ്രയ കോളേജ് എയ്ഡഡ് ആക്കിയിട്ടില്ല എന്നിരിക്കെ പെരിന്തല്‍മണ്ണ sndp കോളേജിന് udf എയ്ഡഡ് പദവി നല്‍കാത്തതാണ് വിഷം തുപ്പാന്‍ കാരണമെന്ന് പറഞ്ഞ നടേശന്റെ കോളേജിന് കഴിഞ 9 വര്‍ഷമായി എയ്ഡഡ് പദവി കൊടുക്കാത്തത് നീതിയാണോ ?